വി എസ്സിന് മറുപടി നല്‍കും: ഉമ്മന്‍ ചാണ്ടി

 


വി എസ്സിന് മറുപടി നല്‍കും: ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: എമര്‍ജിംഗ് കേരളയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഉയര്‍ത്തിയ സംശയങ്ങള്‍ക്ക് മറുപടി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൊച്ചി,ആമ്പല്ലൂര്‍ ഇലക്‌ട്രോണിക്‌സ് പാര്‍ക്ക്, കൊച്ചിന്‍ റിഫൈനറിക്ക് സമീപമുള്ള പെട്രോ കെമിക്കല്‍ വ്യവസായ പാര്‍ക്ക്, കൊച്ചി- കോയമ്പത്തൂര്‍ ഇന്‍ഡസ്ര്ടിയല്‍ കോറിഡോര്‍ എന്നിവ സംബന്ധിച്ചാണ് വി എസ് സംശയം പ്രകടിപ്പിച്ചത്.

എമര്‍ജിംഗ് കേരള വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ സമീപനം  നിഷേധാത്മകമാണ്. എതിര്‍പ്പുകള്‍ ഉള്‍ക്കൊള്ളാം. ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടാക്കി പറയുന്നതിനോട് യോജിക്കാനാവില്ല. വി എസ് സംശയം ഉന്നയിച്ച മൂന്ന് പദ്ധതികളും  ഇടത് സര്‍ക്കാരിന്റെ കാലത്താണ് തുടക്കം കുറിച്ചത്. ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകളില്‍ വി എസ് ഒപ്പുവച്ചിട്ടണ്ട്- ഉമ്മന്‍ചാണ്ടി പറഞ്ഞു.

ആറന്മുള വിമാനത്താവളത്തിന് അനുമതി നല്‍കിയതും വി എസ് സര്‍ക്കാരാണ്. പാണക്കാട്ട് അലിഗഢ് മുസ്ലീം യൂണിവേഴ്‌സിറ്റിയുടെ കേന്ദ്രം സ്ഥാപിക്കാന്‍ സ്ഥലം ഏറ്റെടുക്കാന്‍ അനുമതി നല്‍കിയതും വി എസ് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. അവിടെ എഡ്യുസിറ്റി സ്ഥാപിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്.
സര്‍ക്കാരിന്റെ ഒരിഞ്ച് ഭൂമി പോലും സ്വകാര്യ കമ്പനികള്‍ക് വില്‍ക്കില്ല. സംസ്ഥാനത്തിന് പ്രയോജനപ്രദമായ പദ്ധതികള്‍ക്ക് പാട്ടത്തിന് നല്‍കും. എല്ലാ പദ്ധതികള്‍ക്കും പരിസ്ഥിതി ആഘാത പഠനം നടത്തിയേ അനുമതി നല്‍കൂ. പ്രതിപക്ഷവുമായി ഏത് തരം ചര്‍ച്ചയ്ക്കും സര്‍ക്കാര്‍ തയാറാണെന്നും യു ഡി എഫ് യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു.

SUMMARY: Opposition leader V.S. Achuthanandan Thursday drew flak from Chief Minister Oommen Chandy for criticising projects which had been cleared by the former when he was ruling Kerala. Chandy has been facing criticisms from Achuthanandan on projects that would be showcased at the upcoming three-day Emerging Kerala investors meet at Kochi, to be inaugurated by Prime Minister Manmohan Singh Sep 12.

key words: Opposition leader, V.S. Achuthanandan ,Chief Minister, Oommen Chandy, Achuthanandan , Emerging Kerala investors meet, Prime Minister, Manmohan Singh, United Democratic Front, Emerging Kerala meet,Emerging Kerala, UDF
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia