കോഴിക്കോട്: സി.പി.എം വിമത നേതാവ് ടി. പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പള്ളൂര്‍ സ്വദേശി റഫീഖ് ഉള്‍പ്പെടെ ഏഴുപേരെ പൊലീസ് തിരിച്ചറിഞ്ഞു. ഇതിനകം അഞ്ചുപേരെ കസ്റ്റഡിയിലെടുത്തു. ഇവരില്‍ മൂന്നു പേര്‍ പ്രതികള്‍ക്ക് സൗകര്യം ഒരുക്കിയവരാണ്.
കൊലക്കേസ് പ്രതിയായ റഫീഖ് എന്നയാളാണ് അക്രമികളെത്തിയ ഇന്നോവ കാര്‍ വാടകയ്‌ക്കെടുത്തത്. കെഎല്‍ 58 ഡി 8144 എന്ന നമ്പരിലുളള കാര്‍ മാഹിക്കടുത്ത് ചൊക്ലിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. കെ. പി. നവീന്‍ദാസ് എന്നയാളുടെ പേരില്‍ തലശേരിയില്‍ റജിസ്റ്റര്‍ ചെയ്തതാണ് ഈ കാറെന്ന് സ്ഥിരീകരിച്ചു.
അതേസമയം ചന്ദ്രശേഖരന് വെള്ളിയാഴ്ച രാത്രി വന്ന അവസാനഫോണ്‍ കോള്‍ അന്വേഷണത്തിന് നിര്‍ണായകമായി. ചന്ദ്രശേഖരന്‍ വഴിമാറി യാത്ര ചെയ്തതും അവസാന ഫോണ്‍കോളും തമ്മില്‍ ബന്ധമുണ്ടെന്നാണ് പൊലീസ് നിഗമനം.
കൊലപാതകം അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് എഡിജിപി വിന്‍സന്‍ പോളിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം നിലവില്‍ വന്നു. കോഴിക്കോട് റൂറല്‍ എസ് പി ടി കെ രാജ്‌മോഹനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.

Keywords: Kerala, Kozhikode, T.P Chandrashekaran, CPM.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.