ADVERTISEMENT
കോഴിക്കോട്: ഒഞ്ചിയത്തെ റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരനെ വധിച്ച കേസിലെ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന കൊടി സുനി അന്വേഷണ സംഘത്തിന്റെ വലയിലായതായി സൂചന. അതേ സമയം കൊല നടത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തി. കൊലപാതം നടത്തിയ ക്വട്ടേഷന്‍ സംഘത്തിലുണ്ടായിരുന്നുവെന്ന് പോലീസ് സംശയിക്കുന്ന തലശേരി ടെമ്പിള്‍ഗേറ്റ് സ്വദേശിയായ സുനില്‍കുമാര്‍ എന്ന കൊടി സുനിയാണ് അന്വേഷണ സംഘത്തിന്റെ പിടിയിലായിരിക്കുന്നത്.
കര്‍ണ്ണാടകയിലേയ്ക്ക് കടന്ന സുനിലിനെ കര്‍ണാടക കുടക് പോലീസിന്റെ സഹായത്തോടെയാണ് പിടികൂടിയതെന്നാണ് ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍ മറ്റൊരു പ്രതിയായ റഫീഖ് പോലീസിന്റെ വലയ്ക്ക് പുറത്താണ്.
ബാംഗ്ലൂരിലെ ചില രഹസ്യ കേന്ദ്രങ്ങളില്‍ റഫീഖിനായി തിരച്ചില്‍ നടത്തിയെങ്കിലും റഫീഖ് ഇവിടെ നിന്നും മുങ്ങിയെന്നാണ് പോലീസിന് കിട്ടിയ വിവരം. കൊലപാതകത്തില്‍ ഉള്‍പ്പെട്ട മറ്റു പ്രതികളെ കുറിച്ചും അന്വേഷണ സംഘത്തിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.
ചന്ദ്രശേഖരന് വധക്കേസ് അന്വേഷിക്കുന്ന സംഘം തിങ്കളാഴ്ച സുനിലിന്റെ ചൊക്ലിയിലെ വീട്ടിലും റഫീഖിന്റെ പള്ളൂരിലെ വീട്ടിലും പരിശോധന നടത്തിയിരുന്നു. ചൊക്ലി, വളയം, നാദാപുരം ഭാഗങ്ങളിലെ സിപിഎം പ്രവര്‍ത്തകരുടെ വീട്ടിലും പോലീസ് റെയ്ഡ് നടത്തി. അതേസമയം കൊലപാതകത്തിനുള്ള ഗൂഢാലോചന നടന്നത് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ കേന്ദ്രീകരിച്ചാണെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ആ വഴിയ്ക്കും അന്വേഷണം വ്യാപിച്ചിട്ടുണ്ട്.

Keywords: Kozhikode, Murder, Case, Arrest, Kerala
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.