ചന്ദ്രശേഖരന്റെ കൊല: വി. എസ് വീണ്ടും സിപിഎമ്മിനെ വെട്ടിലാക്കുന്നു
May 5, 2012, 10:30 IST
തിരുവനന്തപുരം: സിപിഎമ്മിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിയ വധിക്കപ്പെട്ട റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടിപി ചന്ദ്രശേഖരന് അന്തിമോപചാരം അര്‍പ്പിക്കാന്‍ മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ കോഴിക്കോട്ടേയ്ക്കു തിരിച്ചു. വി.എസിന്റെ ഒഞ്ചിയത്തേക്കുള്ള യാത്ര ഇതോടെ പാര്‍ട്ടിക്കുള്ളില്‍ മറ്റൊരു വിവാദത്തിന് വഴിമരുന്നിടുമെന്ന് ഉറപ്പായി. പാലക്കാട്ടെ എല്ലാ പരിപാടികളും വെട്ടിച്ചുരുക്കിയാണ് അദ്ദേഹം കോഴിക്കോട്ടേയ്ക്ക് യാത്ര തിരിച്ചത്. ശനിയാഴ്ച വൈകീട്ട് വീട്ടുവളപ്പിലാണ് ചന്ദ്രശേഖരന്റെ സംസ്‌കാരം നടക്കുക.
സി.പി.ഐ.എമ്മിലുണ്ടായിരുന്നപ്പോള്‍ വി.എസ് ഉയര്‍ത്തിയ നിലപാടുകള്‍ക്കൊപ്പമായിരുന്നു ചന്ദ്രശേഖരന്‍. വി.എസ്സുമായി ഉറ്റബന്ധം പുലര്‍ത്തുന്ന നേതാവുകൂടിയായിരുന്നു അദ്ദേഹം. സി.പി.ഐ.എമ്മിന്റെ സംസ്ഥാന സെക്രട്ടറി പിണറായി വിജയനടക്കമുള്ളവര്‍ ചന്ദ്രശേഖരനേയും ഒഞ്ചിയത്ത് രൂപം കൊണ്ട പുതിയ പാര്‍ട്ടിയെയും കുലംകുത്തികളെന്ന് വിളിച്ചപ്പോഴും വി.എസ്. ചന്ദ്രശേഖരനെ തള്ളി പറഞ്ഞിരുന്നില്ല.
ചന്ദ്രശേഖരന്റെ ശവസംസ്‌കാര ചടങ്ങില്‍ സംബന്ധിക്കാന്‍ വി.എസ് എത്തുന്നത് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഒരു തരത്തില്‍ പാര്‍ട്ടി വിരുദ്ധ നടപടി തന്നെയായി വിലയിരുത്തപ്പെടും. പതിറ്റാണ്ടുകളായി സിപിഎം കാത്തുസൂക്ഷിച്ച വടകര ലോകസഭാ നിയോജക മണ്ഡലത്തില്‍ ഇക്കുറി മുല്ലപ്പള്ളി രാമചന്ദ്രന്റെ വിജയത്തില്‍ കലാശിച്ചത് ചന്ദ്രശേഖരന്റെ നിര്‍ണ്ണായകമായ സ്വാധീനം ഒന്നുകൊണ്ട് മാത്രമാണ്. ഇക്കാര്യത്തില്‍ യുഡിഎഫിനും കോണ്‍ഗ്രസ് നേതൃത്വത്തിനും ചന്ദ്രശേഖരനോട് അങ്ങേയറ്റത്തെ നന്ദിയുമുണ്ട്. ഇതിന്റെ സൂചനയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡല്‍ഹി യാത്ര വെട്ടിച്ചുരുക്കി കോഴിക്കോട്ടേക്ക് തിരിച്ചതിന് പിന്നില്‍. യുഡിഎഫിനൊപ്പം വി.എസ് അച്യുതാനന്ദന്റെ സാന്നിധ്യവും കൂടിയാകുമ്പോള്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന് ഇത് ഒരിക്കലും ദഹിക്കില്ല. ഇതിന്റെ പേരില്‍ വീണ്ടും വി.എസ് അച്യുതാനന്ദനെതിരെ മറ്റൊരു ക്യാപിറ്റല്‍ പണിഷ്‌മെന്റിനും നേതൃത്വം തയ്യാറായാല്‍ അത്ഭുപ്പെടേണ്ടതില്ല. വി. എസിന്റെ ഒഞ്ചിയത്തേക്കുള്ള വരവ് സിപിഎം വിരുദ്ധ ശക്തികളും കൊട്ടിഘോഷിക്കുമെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെയാണ് ചന്ദ്രശേഖരന്റെ കൊല യുഡിഎഫ് നേതൃത്വം രാഷ്ട്രീയ ആയുധമായി ഏറ്റെടുത്തത്.

Keywords: Murder, CPM, V.S Achuthanandan, Kerala, Chandrashekaran, Revolutionary Party, Vatakara, Onchiyam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.