P Rajeev | 'ആലുവയില്‍ 5 വയസുകാരി കൊല്ലപ്പെട്ട സംഭവം അതിദാരുണം'; സുരക്ഷാ വീഴ്ചയുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്ന് മന്ത്രി പി രാജീവ്

 


കണ്ണൂര്‍: (www.kvartha.com) ആലുവയില്‍ അഞ്ചുവയസുകാരി കൊല്ലപ്പെട്ടത് അതിദാരുണമായ സംഭവമാണെന്ന് വ്യവസായ മന്ത്രി പി രാജീവ് പ്രതികരിച്ചു. കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിയെ ഉടന്‍ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടുണ്ട്. എവിടെയെങ്കിലും വീഴ്ചയുണ്ടായോയെന്ന് പറയാനാവില്ല. എല്ലാം അന്വേഷണത്തിലൂടെ പുറത്തുവരുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.
         
P Rajeev | 'ആലുവയില്‍ 5 വയസുകാരി കൊല്ലപ്പെട്ട സംഭവം അതിദാരുണം'; സുരക്ഷാ വീഴ്ചയുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്ന് മന്ത്രി പി രാജീവ്

മുക്കത്ത് പ്ലാസയില്‍ വാടകയ്ക്കു താമസിക്കുന്ന ബിഹാര്‍ ബിഷാംപര്‍പുര്‍ സ്വദേശി രാംധര്‍ തിവാരിയുടെ മകള്‍ ചാന്ദ്നിയുടെ മൃതദേഹമാണ് മാര്‍കറ്റിനുള്ളിലെ ഒഴിഞ്ഞ പ്രദേശത്തുനിന്ന് കണ്ടെത്തിയത്. ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. ബിഹാര്‍ സ്വദേശികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ രണ്ടുദിവസം മുന്‍പു താമസിക്കാനെത്തിയ അസം സ്വദേശി അസ്ഫാഖ് ആലമാണ് ചാന്ദ്നിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയെ പണം വാങ്ങിച്ച് മറ്റൊരാള്‍ക്ക് കൈമാറിയെന്നാണ് പിടിയിലായ അസ്ഫാഖ് പൊലീസിനോട് പറഞ്ഞിരുന്നത്. സുഹൃത്തിന്റെ സഹായത്തോടെയാണ് കുട്ടിയെ കൈമാറിയതെന്നും സക്കീര്‍ ഹുസൈന്‍ എന്നയാളാണ് കുട്ടിയെ കൊണ്ടുപോയതെന്നുമാണ് അസ്ഫാഖ് പൊലീസിന് നല്‍കിയ മൊഴി. അതേസമയം കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയെന്ന് പറഞ്ഞ മൊഴികള്‍ വഴിതെറ്റിക്കുവാനായി പറഞ്ഞതാണെന്ന് കരുതുന്നതായി പൊലീസ് പറയുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

Keywords: P Rajeev, Chandini murder, Kerala Police, Migrant worker, Kerala News, Kannur News, Press Meet, Chandini murder: Minister P Rajeev says will check whether there is security breach.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia