ഉമ്മന്‍ ചാണ്ടിയെ കെപിസിസി പ്രസിഡന്റാക്കണമെന്നും വാദം; തങ്കച്ചനെ മാറ്റി എം എം ഹസനെ മുന്നണി കണ്‍വീനറാക്കാനും പാക്കേജ്
Jun 14, 2016, 11:40 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 13.06.2016) മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കെപിസിസി പ്രസിഡന്റ് ആക്കണമെന്ന നിര്‍ദേശവുമായി രണ്ട് ഗ്രൂപ്പുകളിലെയും ഒരു വിഭാഗം നേതാക്കള്‍. ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ ഇവര്‍ സമീപിച്ചേക്കും. മുഖ്യമന്ത്രി എന്ന നിലയിലും പ്രതിപക്ഷ നേതാവ് എന്ന നിലയിലും ദീര്‍ഘകാലം യുഡിഎഫ് ചെയര്‍മാനായിരുന്ന ഉമ്മന്‍ ചാണ്ടിയെ പേരിനുവേണ്ടി മാത്രം ആ പദവി ഏറ്റെടുക്കാന്‍ നിര്‍ബന്ധിക്കരുതെന്നാണ് ഇവരുടെ വാദം.
നിലവിലെ കെപിസിസി ഭാരവാഹികളും എംഎല്‍എമാരും എംപിമാരും ഉള്‍പ്പെടുന്ന ഒരു വിഭാഗം നേതാക്കളാണ് വി എം സുധീരനെ മാറ്റാനുള്ള പുതിയ ഫോര്‍മുലയുമായി രംഗത്തെത്തിയിരിക്കുന്നത്. എ കെ ആന്റണിയും രമേശ് ചെന്നിത്തലയും നിലവിലെ യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചനും കെപിസിസി പ്രസിഡന്റ് സ്ഥാനത്തിരുന്നിട്ടുണ്ട്. എന്നാല്‍ ഉമ്മന്‍ ചാണ്ടി ആ പദവി വഹിച്ചിട്ടില്ല. രമേശ് ചെന്നിത്തല നിയമസഭാകക്ഷി നേതാവും പ്രതിപക്ഷ നേതാവുമായ സാഹചര്യത്തില്‍ പാര്‍ട്ടിയെ നയിക്കാന്‍ ഉമ്മന്‍ ചാണ്ടിയെ നിയോഗിക്കുകയാണു വേണ്ടതെന്നാണു വാദം.
പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ സ്വാഭാവികമായും രമേശ് ചെന്നിത്തല തന്നെയാണ് യുഡിഎഫ് ചെയര്‍മാനായിരിക്കേണ്ടതെന്നും ഈ നേതാക്കള്‍ പറയുന്നു. തങ്കച്ചനെ മാറ്റി എം എം ഹസനെ യുഡിഎഫ് കണ്‍വീനറാക്കണം എന്ന ആവശ്യവും ഇതിനൊപ്പം ഉയരുന്നുണ്ട്. ഹിന്ദു പ്രതിപക്ഷ നേതാവ്, ക്രിസ്ത്യാനി കെപിസിസി പ്രസിഡന്റ്, മുസ്്‌ലിം യുഡിഎഫ് കണ്‍വീനര്‍ എന്ന രീതിയില്‍ സാമുദായിക സന്തുലനമായും ഈ 'പാക്കേജ്'
ചൂണ്ടിക്കാണിക്കപ്പെടുന്നു.
അതേസമയം , തെരഞ്ഞെടുപ്പു പരാജയത്തില്‍ ഉമ്മന്‍ ചാണ്ടിക്കും സുധീരനും ചെന്നിത്തലയ്ക്കും തുല്യ ഉത്തരവാദിത്തമാണെന്നിരിക്കെ സുധീരനെ മാത്രമായി മാറ്റുന്ന ഈ ഫോര്‍മുല ഹൈക്കമാന്‍ഡ് പരിഗണിക്കുമോ എന്ന ചര്‍ച്ചയും സജീവമാണ്. സുധീരനു വേണ്ടി പകരം കണ്ടെത്താന്‍ പദവികള്‍ ഇല്ലാത്ത സ്ഥിതിയുമുണ്ട്.
Keywords: Chandi to replace Sudheeran , Thiruvananthapuram, KPCC, President, Oommen Chandy, A.K Antony, Ramesh Chennithala, MLA, UDF, Election, Kerala.

Also Read:
പള്ളിക്കര അപകടം; വിറങ്ങിലിച്ച് നാട്, മരണം ആറായി
Keywords: Chandi to replace Sudheeran , Thiruvananthapuram, KPCC, President, Oommen Chandy, A.K Antony, Ramesh Chennithala, MLA, UDF, Election, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.