Protest | മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും നവകേരള യാത്ര കടന്നുപോകുന്ന വഴിയില്‍ കറുത്ത വസ്ത്രം ധരിച്ച് ചാണ്ടി ഉമ്മന്റെ ഒറ്റയാള്‍ സമരം
Dec 23, 2023, 17:47 IST
തിരുവനന്തപുരം: (KVARTHA) മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും നവകേരള യാത്ര കടന്നു പോകുന്ന വഴിയില്‍ കറുത്ത വസ്ത്രം ധരിച്ച് കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മന്‍ എം എല്‍ എയുടെ ഒറ്റയാള്‍ സമരം. പൂജപ്പുരയില്‍ നിന്ന് ഉമ്മന്‍ചാണ്ടിയുടെ വസതിയായ പുതുപ്പള്ളി ഹൗസിലേക്ക് പോകുന്ന വഴിയുടെ സമീപത്ത് കസേരയിട്ട് ഇരുന്നാണ് പ്രതിഷേധം.
തന്നെ സന്ദര്‍ശിക്കാന്‍ വന്ന പ്രവര്‍ത്തകനോട് കറുപ്പ് വസ്ത്രം ധരിച്ച് നില്‍ക്കാന്‍ പാടില്ലെന്ന് പൊലീസ് നിര്‍ദേശിച്ചതിലും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് നടത്തിയ ഗ്രനേഡ് ആക്രമണത്തിലും പ്രതിഷേധിച്ചാണ് ചാണ്ടി ഉമ്മന്റെ സമരം. പ്രദേശത്ത് നവകേരള സദസിന്റെ ടീഷര്‍ട് ധരിച്ച ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയേയും കാത്ത് നില്‍പ്പുണ്ട്. ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ തന്നെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ അത് സ്വീകരിക്കുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
തന്റെ സഹോദരന്മാരായ യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും കോണ്‍ഗ്രസ് നേതാക്കളോടും പൊലീസ് കാണിച്ച ക്രൂരതയിലാണ് ഒറ്റയാള്‍ പ്രതിഷേധമെന്ന് ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ സന്ദര്‍ശിക്കാന്‍ വന്ന പ്രവര്‍ത്തകനോട് കറുപ്പ് വസ്ത്രം ധരിച്ച് നില്‍ക്കാന്‍ പാടില്ലെന്ന് പൊലീസ് പറഞ്ഞു. കെ പി സി സി അധ്യക്ഷനും പ്രതിപക്ഷ നേതാവും അടക്കമുള്ള നേതാക്കള്‍ പങ്കെടുത്ത സമരത്തിന് നേരെ പൊലീസ് നടത്തിയ ഗ്രനേഡ് ആക്രമണം നടന്നത് ഞെട്ടിച്ചുവെന്നും പറഞ്ഞ ചാണ്ടി ഉമ്മന്‍ ഇതിനോടെല്ലാമുള്ള എതിര്‍പ്പാണ് തന്റെ സമരമെന്നും അറിയിച്ചു.
അതേസമയം, തിരുവനന്തപുരം അമ്പലത്തറയില്‍ യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നില്‍ ആര്‍ വൈ എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Keywords: Chandi Oommen's one-man protest in black dress on the way of Chief Minister Pinarayi Vijayan and ministers Navakerala Yatra, Thiruvananthapuram, News, Protest, Chandi Oommen, Navakerala Yatra, Congress, Police, Politics, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.