മന്ത്രിമാരാകാന്‍ സാധ്യതയുള്ളവര്‍ ഇവര്‍; കെ ടി ജലീല്‍ മന്ത്രിയായേക്കും

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 20.05.2016) സ്ഥാനാര്‍ത്ഥി നിര്‍ണം മുതല്‍ ഇതുവരെ തീരുമാനളിലൊന്നും ആരും എതിര് പറഞ്ഞില്ല. മുഖ്യമന്ത്രിയായി പിണറായി വിജയനെ തീരുമാനിച്ചപ്പോഴും എല്ലാവര്‍ക്കും സമ്മതം. പത്തു ദിവസത്തിനുള്ളില്‍ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി സത്യപ്രതിജ്ഞക്ക് ഒരുങ്ങുകയാണ് ഇടതുമുന്നണി.

ഒരംഗം മാത്രമുള്ള എല്ലാ ഘടകകക്ഷികള്‍ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിച്ചേക്കില്ല. അതേസമയം സിപിഎമ്മിന്റേയും സിപിഐയുടേയും മന്ത്രിമാരുടെ എണ്ണത്തില്‍ ഇക്കുറി വര്‍ധനവുണ്ടായേക്കും. കഴിഞ്ഞ ഇടതുമന്ത്രിസഭയില്‍ പത്തു മന്ത്രിമാരായിരുന്നു സിപിഎമ്മിന്. സീറ്റുകള്‍ ഭൂരിപക്ഷവും കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ പങ്കിട്ടെടുത്ത സാഹചര്യത്തില്‍ ഇതില്‍ വര്‍ധനയുണ്ടായേക്കും. സിപിഎമ്മിന് 12 ഉം കഴിഞ്ഞ തവണ നാല് മന്ത്രിമാരുണ്ടായിരുന്ന സിപിഐക്ക് അഞ്ചും മന്ത്രിമാരുണ്ടാകുമെന്നാണ് സൂചന.

സിപിഐയുടെ മന്ത്രിമാരെ തീരുമാനിക്കാന്‍ സംസ്ഥാന നിര്‍വാഹകസമിതി യോഗം ശനിയാഴ്ച തിരുവനന്തപുരത്ത് ചേരും. ഞായറാഴ്ചക്കു മുമ്പ് ഇടതുമുന്നണി യോഗം ചേര്‍ന്നായിരിക്കും മന്ത്രിസ്ഥാനങ്ങള്‍ വിഭജിക്കുക. കേരളാ കോണ്‍ഗ്രസ് ബി, കോണ്‍ഗ്രസ് എസ്, ആര്‍എസ്പി(എല്‍) എന്നിവരും മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിക്കും. ഇവരില്‍ ഒരാള്‍ക്ക് ഡെപ്യൂട്ടി സ്പീക്കര്‍ പദവി ലഭിച്ചേക്കും.

സിപിഎം സാധ്യതാ പട്ടിക: പിണറായി വിജയന്‍, ഇ.പി ജയരാജന്‍, കെ.കെ ശൈലജ, ടി.പി. രാമകൃഷ്ണന്‍, വി.കെ.സി. മമ്മദ്‌കോയ, കെ.ടി.ജലീല്‍, എ.കെ ബാലന്‍, എസ്.ശര്‍മ്മ, സുരേഷ് കുറുപ്പ്, തോമസ് ഐസക്, ജി.സുധാകരന്‍, മേഴ്‌സികുട്ടിയമ്മ/ഐഷാപോറ്റി, കടകംപള്ളി സുരേന്ദ്രന്‍, സി.കെ ശശീന്ദ്രന്‍.

സിപിഐ: സി.ദിവാകരന്‍, മുല്ലക്കര രത്‌നാകരന്‍, വി.എസ്. സുനില്‍കുമാര്‍, ഇ. ചന്ദ്രശേഖരന്‍ അഞ്ചാം മന്ത്രിയുണ്ടെങ്കില്‍ വനിതാ പ്രാതിനിധ്യം

എന്‍സിപി: തോമസ് ചാണ്ടി/എ.കെ. ശശീന്ദ്രന്‍

ജനദാദള്‍ (എസ്): മാത്യു ടി. തോമസ്

മന്ത്രിമാരാകാന്‍ സാധ്യതയുള്ളവര്‍ ഇവര്‍; കെ ടി ജലീല്‍ മന്ത്രിയായേക്കും

Keywords: Thiruvananthapuram, Kerala, Assembly, LDF, Government, Ministers, CPM, CPI, NCP, Pinarayi vijayan, KT Jaleel.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia