മിടുക്കുള്ള പ്ലസ് ടു വിദ്യാർഥിയാണോ; എങ്കില്‍ സൗജന്യമായി ദുബൈ എക്‌സ്‌പോ കാണാം; വേറിട്ട അവസരം ഒരുക്കി വയനാട് ജില്ലാ ഭരണകൂടം
Oct 13, 2021, 22:37 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൽപറ്റ: (www.kvartha.com 13.10.2021) മിടുക്കുള്ള ഒരു പ്ലസ് ടു വിദ്യാർഥിയാണോ. എങ്കില്‍ സൗജന്യമായി ദുബൈ അന്തര്‍ദേശീയ എക്‌സ്‌പോ കാണാന്‍ അവസരമുണ്ട്. ആസ്പിരേഷണല്‍ ജില്ലാ പദ്ധതിയുടെ ഭാഗമായാണ് ജില്ലയിലെ ഒരു പ്ലസ്ടു വിദ്യാർഥിക്ക് ദുബൈ എക്‌സ്‌പോ 2020 ല്‍ പങ്കെടുക്കാന്‍ ജില്ലാ ഭരണകൂടം അവസരമൊരുക്കുന്നത്.
രാജ്യത്തെ 112 ആസ്പിരേഷണല്‍ ജില്ലകളില്‍ കേരളത്തില്‍ നിന്നുള്ള ഏക ജില്ലയായ വയനാട്ടില്‍ നിന്നുള്ളവര്‍ക്കാണ് ഇതിനായി അതുല്യ അവസരം ഒരുങ്ങുന്നത്. ഇതിനായി 2021-22 അധ്യയന വര്‍ഷം പ്ലസ്ടു വിദ്യാർഥികള്‍ക്കിടയില്‍ സ്‌കൂള്‍ തലത്തില്‍ ഒക്ടോബര്‍ 18 ന് പ്രാഥമിക പരീക്ഷ നടക്കും. സ്‌കൂള്‍തല മത്സരത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികള്‍ക്ക് 25 നു കല്‍പ്പറ്റ എസ് കെ എം ജെ സ്‌കൂളില്‍ സംഘടിപ്പിക്കുന്ന ജില്ലാതല മത്സര പരീക്ഷയില്‍ പങ്കെടുക്കാം. സംസ്ഥാന, വി എച് എസ് സി, സി ബി എസ് സി, ഐ സി എസ് സി സിലബസില്‍ പഠിക്കുന്ന വിദ്യാർഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്.
പൊതു വിജ്ഞാനം, ന്യൂമറികല്‍ എബിലിറ്റി, ഇംഗ്ലീഷ്, മലയാളം എന്നിവയിലുള്ള 100 മാര്‍കിന്റെ ഒബ്ജക്റ്റീവ് പരീക്ഷയില്‍ മികവ് കാണിക്കുന്ന പത്ത് ശതമാനം വിദ്യാർഥികള്‍ക്കായി ബഹുമുഖ വാചാ, എഴുത്ത് പരീക്ഷ നടത്തും. 26 ന് ജില്ലാ ആസ്ഥാനത്ത് നടക്കുന്ന അഭിമുഖത്തിലും കഴിവ് തെളിയിക്കുന്ന ഒരു വിദ്യാര്‍ത്ഥിയെയാണ് ദുബൈ യാത്രയ്ക്ക് തെരഞ്ഞെടുക്കുക. സ്‌കൂള്‍ അധികൃതരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും.

Keywords: Kerala, News, Wayanad, Top-Headlines, Students, Dubai, Kalpetta, Dubai Expo 2020, Chance to go to Dubai Expo for Plus Two student.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.