Arrested | ചക്കരക്കല്‍ ഇരിവേരിയില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചക്കരക്കല്‍: (www.kvartha.com) ചക്കരക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഇരിവേരിയില്‍ എംഡിഎംഎ യുമായി യുവാവ് അറസ്റ്റില്‍. 1.510 മിലി ഗ്രാം തൂക്കം വരുന്ന എംഡിഎംഎ യുമായി റെനീസ്(36) എന്നയാളാണ് ശനിയാഴ്ച രാത്രി പത്തു മണിയോടെ ഇരിവേരിയില്‍ പിടിയിലായത്. ഇയാള്‍ക്കെതിരെ എന്‍ഡിപിഎസ് ആക്ടു പ്രകാരം കേസെടുത്തിട്ടുണ്ട്.

ചക്കരക്കല്‍ സിഐ ശ്രീജിത് കോടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് റെനീസിനെ കസ്റ്റഡിയിലെടുത്തത്. നേരത്തെ ചക്കരക്കല്‍, ടൗണ്‍ സ്റ്റേഷനുകളിലും മയക്കുമരുന്ന് കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

Arrested | ചക്കരക്കല്‍ ഇരിവേരിയില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

കണ്ണൂര്‍ സിറ്റി പൊലീസ് കമിഷണര്‍ ആര്‍ അജിത് കുമാറിന്റെ നിര്‍ദേശപ്രകാരം കണ്ണൂര്‍ ജില്ലയില്‍ മയക്കുമരുന്ന് വില്‍പനയും ഉപയോഗവും കണ്ടെത്താന്‍ കണ്ണൂര്‍ സിറ്റി പൊലീസ് കമിഷണറുടെ നിയന്ത്രണത്തിലുള്ള ഡാന്‍സെഫ് ടീമും അതത് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരും സംയുക്ത പരിശോധന നടത്തിവരികയാണ്.

മയക്കുമരുന്ന് വില്‍പന നടത്തുന്നവരും ഉപയോഗിക്കുന്നവരുമായ നിരവധിയാളുകളാണ് ഇതിനിടെ പിടിയിലായത്. വരും ദിവസങ്ങളിലും റെയ്ഡ് ശക്തമാക്കുമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമിഷണറുടെ ഓഫീസ് അറിയിച്ചു.

Keywords:  Chakkarakal: Youth arrested with MDMA, Kannur, News, Arrest, MDMA, Police Station, Drugs, Police, Case, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia