Treatment | തൃശൂര്‍ മെഡികല്‍ കോളജില്‍ സെറിബ്രല്‍ വിഷ്വല്‍ ഇംപയര്‍മെന്റ് ക്ലിനിക്; കാഴ്ചാ പ്രശ്നങ്ങള്‍ക്ക് സമഗ്ര ചികിത്സ
Jan 13, 2023, 16:47 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൃശൂര്‍: (www.kvartha.com) സര്‍കാര്‍ മെഡികല്‍ കോളജില്‍ സെറിബ്രല്‍ വിഷ്വല്‍ ഇംപയര്‍മെന്റ് ക്ലിനിക് ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പീഡിയാട്രിക്‌സ് വിഭാഗം, ഒഫ്താല്‍മോളജി വിഭാഗം, ആര്‍ ഇ ഐ സി & ഓടിസം സെന്റര്‍ എന്നീ വിഭാഗങ്ങളെ ഏകോപിപ്പിച്ചാണ് ഈ ക്ലിനിക് ആരംഭിച്ചത്. ഒഫ്താല്‍മോളജിസ്റ്റ്, ഒപ്‌റ്റോമെട്രിസ്റ്റ്, പീഡിയാട്രീഷ്യന്‍, ഇഎന്‍ടി സര്‍ജന്‍, ഫിസിയാട്രിസ്റ്റ് തുടങ്ങിയ മള്‍ടി ഡിസിപ്ലിനറി ടീമിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് വളരെ കുറച്ച് ആശുപത്രികളില്‍ മാത്രമാണ് ഈ ചികിത്സാ സൗകര്യമുള്ളത്. സെറിബ്രല്‍ കാഴ്ച വൈകല്യം (സിവിഐ) സംഭവിച്ച കുട്ടികള്‍ക്ക് നേരത്തെ കണ്ടെത്തി ചികിത്സ ലഭ്യമാക്കാന്‍ സെറിബ്രല്‍ വിഷ്വല്‍ ഇംപയര്‍മെന്റ് ക്ലിനിക് സഹായിക്കും. സെറിബ്രല്‍ കാഴ്ച വൈകല്യം മസ്തിഷ്‌കവുമായി ബന്ധപ്പെട്ടുള്ള കാഴ്ച വൈകല്യമാണ്.
നേത്രരോഗപരമായ പരിശോധനകളാല്‍ കാഴ്ചയുടെ പ്രവര്‍ത്തനം കണ്ടെത്താന്‍ കഴിയാത്ത ഏതൊരു കുട്ടിയിലും സിവിഐ സംശയിക്കേണ്ടിയിരിക്കുന്നു. പ്രീ മെച്യുരിറ്റി, സെറിബ്രല്‍ പാള്‍സി, ഹൈപോക്സിക് ഇസ്‌കെമിക് എന്‍സെഫലോപതി, ഡൗണ്‍ സിന്‍ഡ്രോം, ഹൈഡ്രോസെഫാലസ് തുടങ്ങിയ ന്യൂറോ സംബന്ധമായ വൈകല്യമുള്ള 20 മുതല്‍ 90 ശതമാനം വരെ കുട്ടികള്‍ക്ക് ഈ രോഗത്തിന് സാധ്യതയുണ്ട്.
സിവിഐയുടെ നേരത്തെയുള്ള കണ്ടെത്തലും ശരിയായ ഇടപെടലും തലച്ചോറില്‍ മാറ്റങ്ങള്‍ക്ക് കാരണമാകും. ഇത് കാഴ്ച മെച്ചപ്പെടുത്തുന്നതിന് സഹായിക്കും. തൃശൂര്‍ മെഡികല്‍ കോളജിലെ ചൈല്‍ഡ് ഹെല്‍ത് ബില്‍ഡിംഗ് ആര്‍ഇഐസി & ഓടിസം സെന്ററിലാണ് ഈ ക്ലിനിക് പ്രവര്‍ത്തിക്കുക.
Keywords: Cerebral Visual Impairment Clinic at Thrissur Medical College; Comprehensive treatment for vision problems, Thrissur, News, Health, Health and Fitness, Health Minister, Treatment, Hospital, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

