Vande Bharat | മലയാളികള്‍ക്ക് പ്രധാനമന്ത്രിയുടെ ഓണസമ്മാനം; കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഒരു വന്ദേഭാരത് എക്‌സ്പ്രസ് കൂടി; ഉറപ്പുനല്‍കിയെന്ന് കെ സുരേന്ദ്രന്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) മലയാളികള്‍ക്ക് പ്രധാനമന്ത്രിയുടെ ഓണസമ്മാനം. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഒരു വന്ദേഭാരത് എക്‌സ്പ്രസ് കൂടി ഉറപ്പുനല്‍കിയെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ഇക്കാര്യത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പു നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. ട്രെയിന്‍ ആവശ്യപ്പെട്ടു താന്‍ കത്ത് നല്‍കിയതിനെ തുടര്‍ന്നാണ് നടപടിയെന്നും സുരേന്ദ്രന്‍ അവകാശപ്പെട്ടു. കാസര്‍കോട് - തിരുവനന്തപുരം റൂടിലാകും ട്രെയിന്‍ സര്‍വീസ്.

സുരേന്ദ്രന്റെ വാക്കുകള്‍:


കേരളീയര്‍ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓണസമ്മാനമാണിത്. വിഷുക്കൈനീട്ടമായി കേന്ദ്രം നല്‍കിയ വന്ദേഭാരത് എക്‌സ്പ്രസിനെ ഇരുകയ്യും നീട്ടിയാണ് കേരളം സ്വീകരിച്ചത്. ഈ ട്രെയിനിലെ തിരക്കിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍കാര്‍ അതേ റൂടില്‍ രണ്ടാമത്തെ വന്ദേ ഭാരത് അനുവദിക്കുന്നത്. രണ്ടാമത്തെ വന്ദേഭാരത് ആവശ്യപ്പെട്ട് കത്ത് നല്‍കിയതിനെ തുടര്‍ന്ന് കേന്ദ്രം അടിയന്തരമായി ഈ വിഷയത്തില്‍ നടപടി കൈക്കൊള്ളുകയായിരുന്നു- എന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഏറെനാളായി രണ്ടാമത്തെ വന്ദേഭാരതിനായുള്ള കാത്തിരിപ്പിലാണ് കേരളം. അതാണ് ഇപ്പോള്‍ ലഭിക്കാന്‍ പോകുന്നത്. തിരുവനന്തപുരം- കാസര്‍കോട് വന്ദേഭാരതാണ് രാജ്യത്തെ ഏറ്റവും തിരക്കുള്ള വന്ദേഭാരത് സര്‍വീസ് എന്നാണ് റെയില്‍വേ പറയുന്നത്. 

Vande Bharat | മലയാളികള്‍ക്ക് പ്രധാനമന്ത്രിയുടെ ഓണസമ്മാനം; കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഒരു വന്ദേഭാരത് എക്‌സ്പ്രസ് കൂടി; ഉറപ്പുനല്‍കിയെന്ന് കെ സുരേന്ദ്രന്‍


വൈദ്യുതീകരിച്ച റെയില്‍ പാതകളുള്ള എല്ലാ സംസ്ഥാനങ്ങളിലും ജൂണ്‍ അവസാനത്തോടെ വന്ദേഭാരത് നല്‍കിക്കഴിഞ്ഞു. മംഗ്ലൂര്‍ - തിരുവനന്തപുരം, എറണാകുളം - ബെംഗ്ലൂര്‍, തിരുനെല്‍വേലി - ചെന്നൈ, കോയമ്പത്തൂര്‍ - തിരുവനന്തപുരം റൂടുകളിലും വന്ദേഭാരത് സര്‍വീസ് വേണമെന്ന ആവശ്യമുയരുന്നുണ്ട്.

Keywords: Centre's nod for second Vande Bharat train in Kerala, Thiruvananthapuram, News, BJP, Leader, K Surendran, Letter, Cabinet Minister, Kasaragod, Kerala. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script