SWISS-TOWER 24/07/2023

ശ്രീധരന്‍ പിള്ളയെ ഡെല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറാക്കാന്‍ കേന്ദ്രം; അട്ടിമറിക്കാന്‍ കേരള ബിജെപിയില്‍ ചരടുവലി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 10.09.2015) ഡെല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറാകാനുള്ള ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ളയുടെ ശ്രമം സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം ഇടപെട്ടു പൊളിച്ചു.

 പ്രമുഖ അഭിഭാഷകനായ ശ്രീധരന്‍ പിള്ള സിബിഐ കോണ്‍സലറായുള്‍പ്പെടെ പ്രവര്‍ത്തിച്ചു മികവു തെളിയിച്ചത് കേന്ദ്ര നേതൃത്വം കാര്യമായെടുത്തെങ്കിലും ശ്രീധരന്‍ പിള്ളയ്ക്ക് ഉന്നത പദവി കൊടുക്കുന്നതില്‍ സംസ്ഥാനത്തെ ബിജെപി-ആര്‍എസ്എസ് നേതാക്കളില്‍ ഒര വിഭാഗം എതിര്‍പ്പ് അറിയിച്ചെന്നാണു സൂചന.

 ശ്രീധരന്‍ പിള്ളയോടുള്ള വിയോജിപ്പു കൊണ്ടാണ് എതിര്‍ക്കുന്നതെങ്കില്‍ അദ്ദേഹം കേരളം വിടുന്നതിനെയും സജീവ രാഷ്ട്രീയത്തില്‍ നിന്നു മാറുന്നതിനെയും അനുകൂലിക്കുകയല്ലേ വേണ്ടതെന്ന് ഒരു പ്രമുഖ ദേശീയ നേതാവ് ചോദിച്ചതായും വിവരമുണ്ട്. എന്നാല്‍ പിള്ള കേരളത്തില്‍ നില്‍ക്കുന്നതുകൊണ്ട് പ്രത്യേകിച്ചു കുഴപ്പമൊന്നുമില്ലെന്നും ഡെല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറാക്കിയാല്‍ പുതിയ അധികാര കേന്ദ്രമായി മാറുമെന്നുമാണ് എതിര്‍പ്പുകാര്‍ അറിയിച്ചതത്രേ. ഏതായാലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണു സൂചന.

ഡെല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരുമായി ഏറ്റുമുട്ടി ശ്രദ്ധേയനായ ലഫ്. ഗവര്‍ണര്‍ നജീബ് ജങ്കിനു പകരം മറ്റൊരാളെ നിയമിക്കാനുള്ള നീക്കത്തിനും പാര്‍ട്ടി കേന്ദ്ര നേതൃത്വത്തില്‍ വിയോജിപ്പുണ്ട്. ജങ്കിനെ മാറ്റുന്നത് എഎപി സര്‍ക്കാരിനോട് ഏറ്റുമുട്ടിയതുകൊണ്ടല്ലെന്നും, ഡെല്‍ഹി ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്നു പോകുന്ന പാര്‍ട്ടിക്കാരനായാല്‍ നന്നെന്നുമുള്ള നിലപാടാണ് പ്രധാമന്ത്രിക്കും മറ്റുമുള്ളതത്രേ. ശ്രീധരന്‍ പിള്ളയുടെ പേര് യാദൃശ്ചികമായാണ് ഉയര്‍ന്നുവന്നത്. അദ്ദേഹം വിവാദരഹിതനാണെന്നതും പ്രഗത്ഭ നിയമജ്ഞനാണെന്നതും മുഖ്യപരിഗണനാ വിഷയങ്ങളായി.

അദ്ദേഹവുമായി സംസാരിക്കുകയും ബയോ ഡേറ്റ കേന്ദ്രം പരിശോധിക്കുകയും ചെയ്തു. ഇതുമായി
ബന്ധപ്പെട്ടു കുറച്ചു ദിവസം ശ്രീധരന്‍ പിള്ള ഡെല്‍ഹിയില്‍ പോയി താമസിക്കുകയും ചെയ്തു. അതിനു ശേഷമാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. കുറച്ചുകൂടി കാത്തിരിക്കണം എന്നു മാത്രമാണ് ശ്രീധരന്‍ പിള്ളയെ അറിയിച്ചത്. അതേസമയം, സംസ്ഥാന ബിജെപിയിലെ ശ്രീധരന്‍ പിള്ള വിരുദ്ധരുടെ ഇടപെടലിനേക്കുറിച്ച് ശ്രീധരന്‍ പിള്ള അനുകൂലികള്‍ സംശയിക്കുന്നു. തങ്ങളുടേത് വെറും സംശയമല്ലെന്നും വ്യക്തമായ വിവരമാണെന്നും പിള്ളയുമായി അടുപ്പമുള്ള നേതാക്കളിലൊരാള്‍ കെവാര്‍ത്തയോടു പറഞ്ഞു.

കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളിലെ ചില നേതാക്കളുമായി ശ്രീധരന്‍ പിള്ളയ്ക്കുള്ള അടുപ്പം നല്ല കാര്യമായാണ് കേന്ദ്ര നേതൃത്വം പരിഗണിച്ചതെങ്കില്‍ അത് അദ്ദേഹത്തിനു വിനയാക്കാനും വിരുദ്ധര്‍ക്കു കഴിഞ്ഞു. മുസ്്‌ലിം നേതാക്കളുമായുള്ള പിള്ളയുടെ അടുപ്പം കേരളത്തിലെ ബിജെപിക്കാര്‍ക്ക് ഇഷ്ടമല്ല എന്നാണ് കേന്ദ്രത്തെ ഇവര്‍ അറിയിച്ചത്. ശ്രീധരന്‍ പിള്ളയും ശക്തമായി രംഗത്തുണ്ട്. തന്നെ എതിര്‍ക്കുന്നവരെ മറികടന്ന് ഉന്നത പദവി നേടാനുറച്ചുതന്നെയാണ് അദ്ദേഹത്തിന്റെ ശ്രമം.

ശ്രീധരന്‍ പിള്ളയെ ഡെല്‍ഹി ലഫ്റ്റനന്റ്  ഗവര്‍ണറാക്കാന്‍ കേന്ദ്രം; അട്ടിമറിക്കാന്‍ കേരള ബിജെപിയില്‍ ചരടുവലി


Also Read:
കുഡ്‌ലു ബാങ്ക് കവര്‍ച്ച: പ്രതികളിലൊരാള്‍ പോലീസ് വലയില്‍

Keywords:  Centre to appoint Sreedharan Pillai as Delhi Governor , but Kerala leaders not favorable, Thiruvananthapuram, Advocate, New Delhi, Controversy, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia