Controversy | വീണയുടെ എക്സാലോജിക്കും ലോക്സഭാ തിരഞ്ഞെടുപ്പും; കേന്ദ്ര ഏജൻസി നടത്തുന്നത് എലിയും പുച്ചയും കളിയോ?
Jan 18, 2024, 10:43 IST
കൊച്ചി: (KVARTHA) ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപെ ഉയർന്നു വരുന്ന മാസപ്പടി വിവാദവും കേന്ദ്ര ആദായ നികുതി വകുപ്പിന്റെ അന്വേഷണവും വരാനിരിക്കുന്ന നാളുകൾ കേരള രാഷ്ട്രീയത്തെ കലുഷിതമാക്കാൻ സാധ്യതയേറി. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ മകൾ തന്നെ ആരോപണത്തിന്റെ മുൾമുനയിൽ നിൽക്കുമ്പോൾ പാർട്ടിയുടെയും സർക്കാരിന്റെയും മുഖം രക്ഷിക്കാനായി സിപിഎമ്മിന് ഏറെ വിയർപ്പൊഴുക്കേണ്ടി വന്നേക്കാം.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാതായ്ക്കണ്ടി ചുക്കാൻ പിടിച്ച എക്സാ ലോജിക് എന്ന സ്ഥാപനം വെറും കടലാസ് കമ്പനിയാണെന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വീണ കരിമണൽ കർത്തയുടെ കമ്പനിയിൽ കോടികൾ പ്രതിഫലം വാങ്ങിയ വിഷയം രണ്ടു കമ്പനികൾ തമ്മിലുള്ള ഇടപാടാണെന്ന ന്യായീകരണ ക്യാപ്സൂളിന്റെ ബലത്തിലാണ് സിപിഎം. സംസ്ഥാന നേതൃത്വം ഇത്ര നാളും പിടിച്ചു നിന്നിരുന്നത്. എന്നാൽ അതു മുഴുവനായും പൊളിഞ്ഞടങ്ങുന്ന കാഴ്ചയാണ് രാഷ്ട്രീയ കേരളം ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്.
സിഎംആർഎലിൽ നിന്ന് പണം വാങ്ങിയത് സേവനത്തിനാണെന്ന് തെളിയിക്കുന്നതിന് ഒരു രേഖയും എക്സാലോജികിന് ഹാജരാക്കാനിയില്ലെന്നാണ് ബെംഗളൂരു ആർഒസിയുടെ നിർണായക കണ്ടെത്തൽ പുറത്തു വന്നതോടെയാണിത്. പിഴയും തടവ് ശിക്ഷയും കിട്ടാവുന്ന വകുപ്പുകൾ പ്രകാരം എക്സാലോജിക്കിന് എതിരെ നടപടി എടുക്കാമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്‍റെ കമ്പനി എക്സാലോജിക്കിന് കുരുക്കായാണ് രജിസ്ട്രാർ ഓഫ് കമ്പനീസിന്‍റെ നിർണായക റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്.
സിഎംആർഎലിൽ നിന്ന് പണം വാങ്ങിയത് സേവനത്തിനാണെന്ന് തെളിയിക്കുന്നതിന് ഒരു രേഖയും എക്സാലോജികിന് ഹാജരാക്കാനിയില്ലെന്നാണ് ബെംഗളൂരു ആർഒസി ചൂണ്ടികാട്ടുന്നുണ്ട്. വാങ്ങിയ പണത്തിന് ജിഎസ്ടി അടച്ചെന്ന വിവരം മാത്രമാണ് എക്സാലോജിക് കൈമാറിയത്. പിഴയും തടവ് ശിക്ഷയും കിട്ടാവുന്ന വകുപ്പുകൾ പ്രകാരം എക്സാലോജിക്കിന് എതിരെ നടപടി എടുക്കാമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. കോർപ്പറേറ്റ് അഫേയേഴ്സ് മന്ത്രാലയത്തിന്‍റെ വിശദമായ അന്വേഷണത്തിലേക്ക് നയിച്ചത് ആർഒസി റിപ്പോർട്ടാണെന്നാണ് നിഷേധികാനാവാത്ത വസ്തുത.
ബെംഗളൂരു രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നത് മുഖ്യമന്ത്രിക്കും സർക്കാരിനും പാർട്ടിക്കും ക്ഷീണമായിട്ടുണ്ട്. അടിമുടി ദുരൂഹ ഇടപാടുകളാണ് നടന്നതെന്നാണ് ആര്‍ഒസ് റിപ്പോര്‍ട്ടിലുള്ളത്. സോഫ്റ്റ് വെയര്‍ സർവീസ് ആവശ്യപ്പെട്ട് സിഎംആർഎൽ പരസ്യം നൽകിയതിന്‍റെയോ ഇടപാടിന് മുമ്പോ, ശേഷമോ സിഎംആർഎല്ലോ, എക്സാലോജിക്കോ നടത്തിയ ആശയവിനിമയത്തിന് രേഖകൾ സമർപ്പിച്ചില്ലെന്നാണ് ബെംഗളൂരു രജിസ്റ്റാർ ഓഫ് കമ്പനീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമാകുന്നത്. കരാർ പോലും എക്സാലോജിക്കിനോ, സിഎംആർഎല്ലിനോ ഹാജരാക്കാനായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. കിട്ടിയ പണത്തിന് ജിഎസ്ടി അടച്ചിട്ടുണ്ടെന്ന് മാത്രമാണ് ബെംഗളൂരൂ ആർഒസിക്ക് നൽകിയ മറുപടിയിൽ എക്സാലോജിക്ക് ആകെ വിശദീകരിക്കുന്നത്. എന്തിന് പണം കിട്ടിയെന്നതിന് ഒരു തെളിവും എക്സാലോജിക്ക് ഹാജരാക്കിയിട്ടില്ലെന്നാണ് ആര്‍ഒസിയുടെ കണ്ടെത്തൽ.
മുഖ്യമന്ത്രി പിണറായി വിജയൻ, രാഷ്ട്രീയ പരിപാടികൾക്കും സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനും പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ മറ്റെല്ലാ പരിപാടികളും ഒഴിവാക്കി നെടുമ്പാശേരി വിമാന താവളത്തിൽ ഓടിയെത്തിയത് ഇതു മുൻകൂട്ടി കണ്ടു കൊണ്ടാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. എന്നാൽ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പു വരെ മാസപ്പടി അന്വേഷണം നീട്ടി കൊണ്ടുപോവാനാണ് കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത്. അതിനു മുൻപായി ഇത്തരം ഓരോ വെളിപ്പെടുത്തലുകൾ രാഷ്ട്രീയ ഭുകമ്പങ്ങൾ തന്നെ സൃഷ്ടിച്ചേക്കാം.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.