Settlement | ഫ്രീ അല്ല, പ്രളയസമയത്ത് കേരളത്തിന് അനുവദിച്ച അരിയുടെ പണം അടിയന്തരമായി വേണമെന്ന് കേന്ദ്ര സര്‍കാര്‍; നല്‍കേണ്ടത് 205.81 കോടി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) പ്രളയസമയത്ത് കേരളത്തിന് അനുവദിച്ച അരിയുടെ പണം അടിയന്തരമായി വേണമെന്ന് കേന്ദ്ര സര്‍കാര്‍. 205.81 കോടി രൂപയാണ് കേന്ദ്രത്തിനു നല്‍കേണ്ടത്. അടുത്ത വര്‍ഷത്തെ സബ്സിഡിയില്‍നിന്നു തുക തിരിച്ചു പിടിക്കുമെന്ന നിര്‍ദേശത്തിനു വഴങ്ങി പണം നല്‍കാനുള്ള ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവച്ചു.
Aster mims 04/11/2022

Settlement | ഫ്രീ അല്ല, പ്രളയസമയത്ത് കേരളത്തിന് അനുവദിച്ച അരിയുടെ പണം അടിയന്തരമായി വേണമെന്ന് കേന്ദ്ര സര്‍കാര്‍; നല്‍കേണ്ടത് 205.81 കോടി

2018ലെ പ്രളയകാലത്ത് 89,540 മെട്രിക് ടണ്‍ അരി കേന്ദ്രം എഫ് സി ഐ വഴി കേരളത്തിനു നല്‍കിയിരുന്നു. ഇതിന്റെ ബില്‍ തുകയായ 205.81 കോടി രൂപ ഉടന്‍ നല്‍കണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.

പ്രളയ സഹായത്തിനു പണം ഈടാക്കരുത് എന്നു സംസ്ഥാന സര്‍കാര്‍ അഭ്യര്‍ഥിച്ചിരുന്നതായി അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഈ അഭ്യര്‍ഥന കേന്ദ്രം തള്ളി. പണം തിരിച്ചടക്കുന്നില്ലെങ്കില്‍ റികവറി വേണ്ടി വരുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി പീയൂഷ് ഗോയല്‍ മുഖ്യമന്ത്രിക്കു കത്തെഴുതി. പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ച ഹെലികോപ്റ്ററിനും കേന്ദ്രം പണം ആവശ്യപ്പെട്ടിരുന്നു.

Keywords: Centre asks Kerala to settle Rs 205 cr for rice allotted during floods, Thiruvananthapuram, News, Flood, Food, Chief Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia