SWISS-TOWER 24/07/2023

നഗരങ്ങളിലെ പാവങ്ങള്‍ക്ക് തുണയായി കേന്ദ്രമന്ത്രി ഷെല്‍ജ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

നഗരങ്ങളിലെ പാവങ്ങള്‍ക്ക് തുണയായി കേന്ദ്രമന്ത്രി ഷെല്‍ജ
കൊച്ചി: നഗരങ്ങളിലെ പാവങ്ങള്‍ക്ക് തുണയായി കേന്ദ്രമന്ത്രി ഷെല്‍ജ രംഗത്ത്. നഗരത്തിലെ പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ ദേശീയതലത്തില്‍ പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്രഭവന മന്ത്രി ഷെല്‍ജ അറിയിച്ചു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക.

ആറ് ലക്ഷം കോടി മുതല്‍മുടക്ക് വേണ്ടിവരുന്ന പദ്ധതിയില്‍ സഹകരിക്കാന്‍ ചില സ്ഥാപനങ്ങള്‍ മുന്നോട്ട് വന്നിട്ടുണ്ട്. ഇനിയും കൂടുതല്‍ പങ്കാളിത്തം വേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനത്തിന് ആക്കം കൂട്ടുന്നതിനായി സംഘടിപ്പിച്ച എമര്‍ജിങ് കേരള ആഗോള സംഗമത്തിന്റെ ഭാഗമായി ലേ മെറിഡിയന്‍ ഒമാന്‍ ഹാളില്‍ നടന്ന പ്ലീനറി സെഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

അടിസ്ഥാന സൗകര്യവികസനത്തില്‍ പൊതു-സ്വകാര്യ മേഖലകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നത് സംബന്ധിച്ചാണ് സെഷന്‍ സംഘടിപ്പിച്ചത്. പതിനൊന്നാം പഞ്ചവത്സര പദ്ധതിയില്‍ നിന്നും വ്യത്യസ്തമായി പന്ത്രണ്ടാം പദ്ധതിയില്‍ കൂടുതല്‍ പൊതു-സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്. നഗരവല്‍ക്കരണം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളായ താമസസൗകര്യങ്ങളുടെ അഭാവം, ഗതാഗതക്കുരുക്ക് തുടങ്ങിയവയ്ക്ക് കൂടുതല്‍ പരിഹാരം കണ്ടുപിടിക്കേണ്ടത് ആവശ്യമാണ്.

ഇതില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഏറെ മുന്നേറാന്‍ കഴിയും. ചില സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ മുന്നേറിയിട്ടുണ്ട്. കൊച്ചി വിമാനത്താവളം ഉദാഹരണമാണ്. കേരളത്തില്‍ 150 ബില്യന്‍ ഡോളറിന്റെ വിവിധ പദ്ധതികള്‍ പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. ജനകീയ പങ്കാളിത്തം ഉറപ്പാക്കി കേരളം നടപ്പിലാക്കിയ പദ്ധതികള്‍ വിജയകരവും. തദ്ദേശ സ്ഥാപനങ്ങള്‍കൂടി പങ്കാളികളായ കേരള മോഡല്‍ ഇന്നത്തെ സാഹചര്യത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നതായും മന്ത്രി പറഞ്ഞു.

Keywords:  Kochi, Union minister, Kerala, Selja, Emerging Kerala
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia