ചാല ടാങ്കര്‍ ദുരന്തം: പെട്രോളിയം മന്ത്രാലയം അന്വേഷിക്കും

 


ചാല ടാങ്കര്‍ ദുരന്തം:  പെട്രോളിയം മന്ത്രാലയം അന്വേഷിക്കും
ന്യൂഡല്‍ഹി:  കണ്ണൂരില്‍ ടാങ്കര്‍ ലോറി സ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ അപകടത്തെക്കുറിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയം ഉന്നതതല അന്വേഷണം നടത്തും.നഷ്ടപരിഹാരം നല്‍കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി എസ്. ജയ്പാല്‍ റെഡ്ഡി പറഞ്ഞു. ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരുക്കേറ്റവര്‍ക്കും ജോലി നല്‍കുന്നതു പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഐഒസിയിലെ ഉന്നതോദ്യോഗസ്ഥരും മറ്റു മന്ത്രാലയങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും അടങ്ങുന്ന സമിതിയെയാണ് അന്വേഷണത്തിനു നിയോഗിച്ചിരിക്കുന്നത്. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലെന്ന നിലയിലാണ് അന്വേഷണമെന്ന് റെഡ്ഡി പറഞ്ഞു. അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരുക്കേറ്റവര്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പുവരുത്തും. ഇക്കാര്യത്തില്‍ എത്രയും വേഗം തീരുമാനമെടുക്കാന്‍ ഐഒസിയോടു നിര്‍ദേശിച്ചിട്ടുണ്ട്.

കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ.സി. വേണുഗോപാല്‍, എംപിമാരായ എം.ഐ. ഷാനവാസ്, എം.കെ. രാഘവന്‍ എന്നിവരുമായി നടത്തിയ  ചര്‍ച്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
മരിച്ചവരുടെ ആശ്രിതര്‍ക്കു ജോലി നല്‍കണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും കേരളത്തില്‍നിന്നുള്ള എംപിമാരും ആവശ്യപ്പെട്ടത് ഐഒസി പരിഗണിക്കും ജയ്പാല്‍ റെഡ്ഡി പറഞ്ഞു.

SUMMARY: Central government will Chala gas tanker tragedy

key words:  Central government, Chala gas tanker tragedy, safety lapse, k c Venugopal ,  Petroleum Minister, Jaipal Reddy
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia