കണ്ണൂരിലേക്ക് കേന്ദ്ര സേന എത്തുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കണ്ണൂരിലേക്ക് കേന്ദ്ര സേന എത്തുന്നു
തിരുവനന്തപുരം:  സി പി എം നേതാവ് പി ജയരാജനെ അറസ്റ്റിനെത്തുടര്‍ന്ന്  ജില്ലയില്‍ വ്യാപകമായ അക്രമ സംഭവങ്ങള്‍ അരങ്ങേറുന്ന സാഹചര്യത്തില്‍  കണ്ണൂരിലേക്ക് ദ്രുതകര്‍മ്മ സേനയെ അയയ്ക്കാന്‍ തീരുമാനിച്ചു. കോയമ്പത്തൂരില്‍ നിന്ന് രണ്ട് കമ്പനി ദ്രുതകര്‍മ്മ സേനയാണ് കണ്ണൂരിലെത്തുക.

ജയരാജന്‍െറ അറസ്റ്റില്‍ പ്രതിഷേധിച്ച് സി പി എം ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമം നടക്കുമെന്ന ഇന്‍റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്നാണ് കണ്ണൂര്‍ ജില്ലയിലേക്ക് കേന്ദ്ര സേനയെ അയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. കേന്ദ്രസേനയെ കണ്ണൂരില്‍ വിന്യസിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര വകുപ്പിനോട്  ആവശ്യപ്പെട്ടിരുന്നു.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia