യാഥാര്‍ത്ഥ്യ­ങ്ങളെ നേരി­ടാന്‍ കുട്ടി­കളെ പ്രാപ്ത­രാ­ക്ക­ണം: മന്ത്രി കെ.എം.മാ­ണി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

യാഥാര്‍ത്ഥ്യ­ങ്ങളെ നേരി­ടാന്‍ കുട്ടി­കളെ പ്രാപ്ത­രാ­ക്ക­ണം: മന്ത്രി കെ.എം.മാ­ണി
ചൈല്‍ഡ് ഡവ­ല­പ്പ്‌മെന്റ് സെന്റ­റിന്റെ രജ­ത­ജൂ­ബിലി ആഘോ­ഷ­ങ്ങ­ളുടെ സമാ­പന സമ്മേ­ളനം 
ധന­കാ­ര്യ വകുപ്പ് മന്ത്രി കെ.എം.മാണി ഉദ്ഘാ­ട­നം ചെ­യ്യുന്നു.
തി­രു­വ­ന­ന്ത­പുരം: വര്‍ത്ത­മാ­ന­കാല യാഥാര്‍ത്ഥ്യ­ങ്ങളെ നേരിട്ട് ജീ­വിത വിജയം നേടു­ന്ന­തിന് കുട്ടി­ക­ളേയും കൗമാ­ര­ക്കാ­രേയും പ്രാപ്ത­രാ­ക്കാന്‍ ഈ രംഗത്തെ സ്ഥാപ­ന­ങ്ങളും വിദ­ഗ്ധരും പരി­ശ്ര­മി­ക്ക­ണ­മെന്ന് ധന­കാ­ര്യ വകുപ്പ് മന്ത്രി കെ.എം.മാണി പറഞ്ഞു. മെഡി­ക്കല്‍ കോളേ­ജി­നോ­ട­നു­ബ­ന്ധി­ച്ചു­ളള ചൈല്‍ഡ് ഡവ­ല­പ്പ്‌മെന്റ് സെന്റ­റിന്റെ രജ­ത­ജൂ­ബിലി ആഘോ­ഷ­ങ്ങ­ളുടെ സമാ­പന സമ്മേ­ളനം ഉദ്ഘാ­ടനം ചെയ്യു­ക­യാ­യി­രുന്നു അദ്ദേഹം.

ആരോ­ഗ്യ­വും, കഴി­വും, ഉത്ത­ര­വാ­ദി­ത്ത­വു­മു­ളള ഒരു പുതു­ത­ല­മു­റയെ വാര്‍ത്തെ­ടു­ക്കു­ന്ന­തില്‍ മാതാ­പി­താ­ക്കള്‍ക്കും നിര്‍ണ്ണാ­യ­ക­ സ്വാ­ധീ­ന­മു­ണ്ടെന്ന് മന്ത്രി പറഞ്ഞു. നവ­ജാ­ത­ശി­ശു­ക്ക­ളില്‍ ഉണ്ടാ­യേ­ക്കാ­വുന്ന വൈക­ല്യ­ങ്ങള്‍ മുന്‍കൂട്ടി അറി­യു­ന്ന­തിനും ചികിത്സയിലൂ­ടെയും പരി­ച­ര­ണ­ത്തി­ലൂ­ടെയും അവ­പ­രി­ഹ­രി­ക്കു­ന്ന­തിനും സിഡിസി നട­ത്തുന്ന പ്രവര്‍ത്ത­ന­ങ്ങള്‍ ശ്‌ളാഘ­നീ­യ­മാ­ണ്. ചൈല്‍ഡ് ഡെവ­ല­പ്‌മെന്റ് സെന്റ­റിനെ ദേശീ­യ­ത­ല­ത്തിലുളള മിക­വിന്റെ കേന്ദ്ര­മാ­ക്കു­ന്ന­തി­നായി സര്‍ക്കാര്‍ ചെയ്യേണ്ട കാര­്യ­ങ്ങള്‍ അനു­ഭാ­വ­പൂര്‍വ്വം പരി­ഗ­ണി­ക്കു­മെന്നും ധന­കാ­ര്യ മന്ത്രി അറി­യിച്ചു.

പ്രൊഫ. ഡി.കെ.ജോണ്‍ അദ്ധ­്യ­ക്ഷത വഹിച്ച ചട­ങ്ങില്‍ സിഡിസി ഡയ­റ­ക്ടര്‍ ഡോ.എം.കെ.സി. നായര്‍, ഡോ.ബാബു­ജോര്‍ജ്ജ്, ഡോ.ജോര്‍ജ്ജ് എഫ്.മൂല­യില്‍, ഡോ.ജി.സുരേഷ് കുമാര്‍ തുട­ങ്ങി­യ­വര്‍ സംസാ­രിച്ചു. രജത ജൂബിലി ആഘോ­ഷ­ങ്ങ­ളുടെ ഭാഗ­മായി നടന്ന പരി­ശീ­ല­ന­ത്തില്‍ പങ്കെ­ടുത്ത സ്ഥാപ­ന­ങ്ങള്‍ക്കാ­യു­ളള മെഡി­ക്കല്‍ കിറ്റു­ക­ളുടെ വിത­ര­ണവും മന്ത്രി കെ.എം.മാണി നിര്‍വ്വ­ഹിച്ചു.

Keywords: Kerala, Thiruvananthapuram, Minister K.M Mani, CDC Project Silver Jubilee Celebrations.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia