സഹോദരന്റെ വിവാഹം മുടക്കുന്നുവെന്ന് ആരോപിച്ച് വിവാഹ പാര്‍ട്ടിക്കിടെ ബന്ധുവായ യുവാവിനെ സ്വപ്‌ന സുരേഷ് കയ്യേറ്റം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്; മുന്‍ ഐ ടി ഉദ്യോഗസ്ഥനും മറ്റു വി ഐപികളും പങ്കെടുത്ത പരിപാടിക്കിടെയാണ് അക്രമം
Jul 10, 2020, 13:58 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 10.07.2020) സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് ഒരു യുവാവിനെ കയ്യേറ്റം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. തിരുവനന്തപുരത്ത് വെച്ച നടന്ന സഹോദരന്‍ ബ്രൗണ്‍ സുരേഷിന്റെ വിവാഹ പാര്‍ട്ടിക്കിടെയായിരുന്നു സംഭവം. വിവാഹം മുടക്കുന്നുവെന്നാരോപിച്ചാണ് ബന്ധുവായ യുവാവിനെ സ്വപ്ന മര്‍ദിച്ചത്. സ്വപ്നയ്‌ക്കൊപ്പം സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നതായും ദൃശ്യങ്ങളില്‍ കാണാം.
ചില യുവാക്കള്‍ക്കൊപ്പം സ്വപ്‌ന നൃത്തം ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം. പാര്‍ട്ടിയില്‍ പങ്കെടുത്ത വ്യക്തികളെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്ന സമയത്താണ് സിസിടിവി ദൃശ്യങ്ങള്‍ വന്നത്.
2019 ഡിസംബര്‍ ഏഴിനു നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സഹോദരന്റെ വിവാഹം മുടക്കാന്‍ ബന്ധുവായ നവജ്യോത് ശ്രമിക്കുന്നുവെന്നാരോപിച്ച് ചില തര്‍ക്കങ്ങള്‍ വിവാഹപാര്‍ട്ടിക്കിടെ ഉടലെടുക്കുകയായിരുന്നു. സ്വപ്ന യുഎഇ കോണ്‍സുലേറ്റില്‍ ജോലി ചെയ്യുന്നതിനിടെയായിരുന്നു ഈ പ്രശ്നങ്ങള്‍ ഉണ്ടായത്. യുവാവിന്റെ മുഖത്ത് പല തവണ സ്വപ്ന അടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. പിന്നീട് പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയെന്നും പറയുന്നു.
നവജ്യോത് അന്ന് പൊലീസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയെങ്കിലും കേസെടുക്കാതെ പ്രശ്‌നം ഒത്തുതീര്‍പ്പാക്കുകയായിരുന്നു. മുന്‍ ഐ ടി ഉദ്യോഗസ്ഥന്‍ എം ശിവശങ്കറും മറ്റു വി ഐ പികളും പങ്കെടുത്ത ചടങ്ങിനിടെയാണ് സംഭവം.

Keywords: CCTV visual of Swapna beating youth at marriage function is out; former IT secretary, other VIPs attended the function, Thiruvananthapuram, News, attack, CCTV, Allegation, Marriage, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.