CCTV footage | മോഷണത്തിന് മുന്‍പ് ശ്രീകോവിലിന് മുന്നിലെത്തി തൊഴുതു പ്രാര്‍ഥിക്കുന്ന കള്ളന്റെ സിസിടിവി ദൃശ്യങ്ങള്‍ വൈറലാകുന്നു
Oct 28, 2022, 18:36 IST
ADVERTISEMENT
അരൂര്‍: (www.kvartha.com) മോഷണത്തിനു മുന്‍പ് ശ്രീകോവിലിനു മുന്നിലെത്തി തൊഴുതു പ്രാര്‍ഥിക്കുന്ന കള്ളന്റെ സിസിടിവി ദൃശ്യങ്ങള്‍ വൈറലാകുന്നു. അരൂര്‍ പുത്തനങ്ങാടി ശ്രീകുമാരവിലാസം ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. ശ്രീകോവില്‍ തകര്‍ത്ത് അകത്തു കടന്ന കള്ളന്, തിരുവാഭരണവും സ്വര്ണക്കൂടുമെല്ലാം കവര്‍ന്ന് കടന്നുകളയുകയായിരുന്നു.
രാവിലെ ക്ഷേത്രത്തിലെത്തിയവര്‍ മോഷണം നടന്നെന്ന് തിരിച്ചമറിഞ്ഞ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷ്ടാവ് തൊഴുതു പ്രാര്‍ഥിക്കുന്ന ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് ഇയാള്‍ അകത്തു കടക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
കോവിലില്‍നിന്നു ലഭിച്ച ദൃശ്യങ്ങളില്‍ മോഷ്ടാവ് മാസ്ക് ധരിച്ചിരുന്നതിനാല്‍ തിരിച്ചറിയാനായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Keywords: CCTV footage of thief praying in front of shrine before theft goes viral, Alappuzha, News, CCTV, Police, Robbery, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

