SWISS-TOWER 24/07/2023

CCTV footage | മോഷണത്തിന് മുന്‍പ് ശ്രീകോവിലിന് മുന്നിലെത്തി തൊഴുതു പ്രാര്‍ഥിക്കുന്ന കള്ളന്റെ സിസിടിവി ദൃശ്യങ്ങള്‍ വൈറലാകുന്നു

 


ADVERTISEMENT

അരൂര്‍: (www.kvartha.com) മോഷണത്തിനു മുന്‍പ് ശ്രീകോവിലിനു മുന്നിലെത്തി തൊഴുതു പ്രാര്‍ഥിക്കുന്ന കള്ളന്റെ സിസിടിവി ദൃശ്യങ്ങള്‍ വൈറലാകുന്നു. അരൂര്‍ പുത്തനങ്ങാടി ശ്രീകുമാരവിലാസം ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. ശ്രീകോവില്‍ തകര്‍ത്ത് അകത്തു കടന്ന കള്ളന്‍, തിരുവാഭരണവും സ്വര്‍ണക്കൂടുമെല്ലാം കവര്‍ന്ന് കടന്നുകളയുകയായിരുന്നു.
Aster mims 04/11/2022

CCTV footage | മോഷണത്തിന് മുന്‍പ് ശ്രീകോവിലിന് മുന്നിലെത്തി തൊഴുതു പ്രാര്‍ഥിക്കുന്ന കള്ളന്റെ സിസിടിവി ദൃശ്യങ്ങള്‍ വൈറലാകുന്നു

രാവിലെ ക്ഷേത്രത്തിലെത്തിയവര്‍ മോഷണം നടന്നെന്ന് തിരിച്ചമറിഞ്ഞ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷ്ടാവ് തൊഴുതു പ്രാര്‍ഥിക്കുന്ന ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് ഇയാള്‍ അകത്തു കടക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

കോവിലില്‍നിന്നു ലഭിച്ച ദൃശ്യങ്ങളില്‍ മോഷ്ടാവ് മാസ്‌ക് ധരിച്ചിരുന്നതിനാല്‍ തിരിച്ചറിയാനായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Keywords: CCTV footage of thief praying in front of shrine before theft goes viral, Alappuzha, News, CCTV, Police, Robbery, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia