Edapal blast | എടപ്പാളിലെ സ്‌ഫോടനത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്; 'കൃത്യം നടത്തിയത് ബൈകില്‍ എത്തിയവര്‍'
Oct 26, 2022, 12:04 IST
മലപ്പുറം: (www.kvartha.com) എടപ്പാളില്‍ ചൊവ്വാഴ്ച രാത്രിയുണ്ടായ സ്‌ഫോടനത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്. ബൈകില്‍ എത്തിയ രണ്ടുപേര്‍ പടക്കം പോലെയുള്ള വസ്തുവിന് തീ കൊടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഏഴരയോടെയാണ് എടപ്പാള്‍ ടൗണില്‍ റൗന്‍ഡ് എബൗടിന് സമീപം ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായത്.
ശബ്ദവും പുകയും ഉയര്‍ന്നതോടെ സമീപത്തെ വ്യാപാരികളും യാത്രക്കാരും പരിഭ്രാന്തരാവുകയും ഉടന്‍തന്നെ പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ചങ്ങരംകുളം പൊലീസും ഹൈവേ പൊലീസും എത്തി പരിശോധന നടത്തി.
ശാസ്ത്രീയമായ തെളിവുകള്‍ കൂടി ശേഖരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സ്‌ഫോടകവസ്തു വന്നു പതിച്ച ഭിത്തിയില്‍ 20 ചതുരശ്ര സെന്റീമീറ്റര്‍ വിസ്തൃതിയില്‍ പ്ലാസ്റ്റര്‍ ഇളകിപ്പോയിട്ടുണ്ട്. പൊലീസ് എത്തി സാംപിളുകള്‍ ശേഖരിച്ചു. ടൗണിലെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു വരികയാണ്.
Keywords: CCTV footage of Edapal blast out, Malappuram, News, Blast, Police, CCTV, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.