കേരളത്തിന് മൂന്ന് എന്‍ജിനീയറിംഗ് പ്രവേശന കേന്ദ്രങ്ങള്‍ കൂടി
Feb 18, 2013, 19:33 IST
തിരുവനന്തപുരം: ഏപ്രിലില്‍ നടക്കുന്ന എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് (ജെ.ഇ.ഇ മെയിന്‍) തിരുവനന്തപുരത്തും കോട്ടയത്തും തൃശൂരും മൂന്ന് ഓഫ് ലൈന്‍ സെന്ററുകള്‍ കൂടി അനുവദിച്ചതായി കേന്ദ്ര മാനവശേഷിവിഭവ വികസന വകുപ്പു സഹമന്ത്രി ഡോ.ശശിതരൂര്‍ അറിയിച്ചു. നേരത്തെ തിരുവനന്തപുരത്തും എറണാകുളത്തും ഓണ്‍ലൈന്‍ സെന്ററുകളും കോഴിക്കോട് ഓഫ് ലൈന്‍ സെന്ററുമാണ് പ്രഖ്യാപിച്ചിരുന്നത്. ഇതുവഴി കേരളത്തില്‍ നിന്ന് ധാരാളം വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടാന്‍ കഴിയും.
ഏതാനും ദിവസം മുമ്പ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്റെ ചെയര്‍പേഴ്സണ്‍ വിനീത് ജോഷിയോട് കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് ഡോ.ശശി തരൂര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഈ നടപടി.
ഈ പ്രധാനപ്പെട്ട പ്രവേശന പരീക്ഷയ്ക്ക് ഇതോടെ കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം , കോഴിക്കോട്, തൃശൂര്‍, കോട്ടയം എന്നിവിടങ്ങളിലായി അഞ്ചുകേന്ദ്രങ്ങളുണ്ടാവും. സി.ബി.എസ്.ഇ നേരത്തെ പ്രഖ്യാപിച്ചതനുസരിച്ച് തിരുവനന്തപുരത്തും എറണാകുളത്തും ഓണ്‍ലൈന്‍ സെന്ററും കോഴിക്കോട്ട് ഓഫ്ലൈന് സെന്ററുമാണ് അനുവദിച്ചിരുന്നത്. ഡോ.തരൂര്‍ ആവശ്യപ്പെട്ടതനുസരിച്ച് തൃശൂരും കോട്ടയത്തും അനുവദിച്ചിരിക്കുന്നത് ഓഫ് ലൈന്‍ സെന്ററുകളാണ്. തിരുവനന്തപുരത്ത് നേരത്തെ അനുവദിച്ച ഓണ്‍ലൈന്‍ സെന്റര്‍ കൂടാതെയാണ് ഓഫ്ലൈന് സെന്റര്‍ കൂടി അനുവദിച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
ഇത്തവണത്തെ ജോയിന്റ് എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് (ജെ.ഇ.ഇ. മെയിന്‍) പതിനാലു ലക്ഷം വിദ്യാര്‍ത്ഥികളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത് നേരത്തെ അറിയപ്പെട്ടിരുന്നത് ആള് ഇന്ത്യാ എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് എക്സാമിനേഷന് എന്നായിരുന്നു. (എ.ഐ.ഇ.ഇ.ഇ), സി.ബി.എസ്.ഇ. യാണ് പരീക്ഷ നടത്തുന്നത്.
ബി.ഇ, ബി.ടെക്, ആര്കിടെക്ചര് കോഴ്സുകള്‍ക്ക് നാഷണല്‍ ഇന്സ്റ്റിറ്റിയുട്ട്സ് ഓഫ് ടെക്നോളജി(എന്‍.ഐ.ടി കള്‍) ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി,ഡല്‍ഹി ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി അടുത്ത കാലത്ത് കേന്ദ്ര സഹായത്തോടെ ആരംഭിച്ചിട്ടുള്ള ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ എന്നിവയിലേയ്ക്ക് പ്രവേശനം നേടുന്നതിനുള്ള വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയാണ് ജെ.ഇ.ഇ.മെയിന്‍ പരീക്ഷ നടത്തുന്നത്.

മറ്റു പ്രവേശന പരീക്ഷകളും ഇതേസമയത്തുതന്നെ നടക്കുന്നതുകൊണ്ട് ജെ.ഇ.ഇ. പരീക്ഷയ്ക്ക് പങ്കെടുക്കാനുണ്ടായിരുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവായി. പുതിയ സെന്ററുകള്‍ ആരംഭിച്ചതോടെ ധാരാളം വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം കിട്ടുമെന്ന് ഡോ.ശശി തരൂര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
Keywords: Kerala, Thiruvananthapuram, Minister, Shashi Taroor, Engineering, college, B.E, BTec, Students, Education, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.