CBI Team | ഒടുവില്‍ സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്നതിനായി സിബിഐ സംഘം കേരളത്തിലെത്തി

 


കൊച്ചി: (KVARTHA) വയനാട് പൂക്കോട് വെറ്ററിനറി കോളജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്ന ജെ എസ് സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്നതിനായി സിബിഐ സംഘം കേരളത്തിലെത്തി. ഡെല്‍ഹിയില്‍ നിന്നുള്ള സംഘമാണ് സംസ്ഥാനത്ത് എത്തിയത്. സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംഘം ശേഖരിക്കും. 

സിബിഐ അന്വേഷണത്തിന് സര്‍കാര്‍ ഉറപ്പ് കിട്ടിയിട്ടും സംഘം എത്താത്തതിനെതിരെ കുടുംബം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സിബിഐ അന്വേഷണത്തിനുള്ള നടപടികള്‍ സര്‍കാര്‍ മനഃപൂര്‍വം വൈകിപ്പിക്കുകയാണെന്നാരോപിച്ച് സിദ്ധാര്‍ഥന്റെ പിതാവ് ടി ജയപ്രകാശ് കഴിഞ്ഞ ദിവസം ഹൈകോടതിയെ സമീപിക്കുകയും ചെയ്തു.

CBI Team | ഒടുവില്‍ സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്നതിനായി സിബിഐ സംഘം കേരളത്തിലെത്തി

നിലവില്‍ നടക്കുന്ന അന്വേഷണത്തിനു പകരം കേന്ദ്ര ഏജന്‍സി എത്രയും വേഗം കേസ് ഏറ്റെടുക്കാനായി ഹൈകോടതി ഇടപെടണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ദുര്‍ബലമായ കുറ്റപത്രം നല്‍കി പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനും അവരെ വിട്ടയയ്ക്കാനുമുള്ള മനഃപൂര്‍വമായ ശ്രമമാണു നടക്കുന്നതെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. സിബിഐ അന്വേഷണത്തിന് സര്‍കാര്‍ മാര്‍ച് ഒമ്പതിന് ഉത്തരവിട്ടപ്പോള്‍ വൈകാതെ അന്വേഷണം തുടങ്ങുമെന്നാണു കരുതിയത്. മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് വിശ്വസിച്ചിരുന്നു.

എന്നാല്‍ ആഭ്യന്തര അണ്ടര്‍ സെക്രടറിയെ കണ്ടപ്പോള്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം സംബന്ധിച്ച അപേക്ഷയോടൊപ്പമുള്ള രേഖകള്‍ നല്‍കുന്നതിന് രണ്ടു മാസമെങ്കിലും എടുക്കുമെന്നാണു പറഞ്ഞതെന്നും ഹര്‍ജിയില്‍ അറിയിച്ചിരുന്നു.

ഫെബ്രുവരി 18 ന് ആണ് സിദ്ധാര്‍ഥിനെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ആദ്യം തൂങ്ങിമരണമാണെന്ന് കരുതിയ കേസാണ് പിന്നീട് കൊലപാതകമാണെന്ന ആരോപണത്തിന് ഇടനല്‍കിയത്. സിദ്ധാര്‍ഥന്‍ ക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പോസ്റ്റുമോര്‍ടം റിപോര്‍ടും വ്യക്തമാക്കുന്നത്. പ്രതികളെ എല്ലാം അറസ്റ്റ് ചെയ്തിരുന്നു.

Keywords: CBI Team Lands in Kochi Amid Allegations of Investigative Delays in JS Sidharthan's Death, Kochi, News, CBI Team, Sidharthan's Death, Probe, Petition, High Court, Postmortem Report, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia