CBI Team | ഡെല്‍ഹിയില്‍ നിന്നെത്തിയ സി ബി ഐ സംഘം സിദ്ധാര്‍ഥന്റെ പിതാവിന്റെ മൊഴി എടുക്കും; ചൊവ്വാഴ്ച എത്തണമെന്ന് നിര്‍ദേശം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വയനാട്: (KVARTHA) പൂക്കോട് വെറ്ററിനറി കോളജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം പിതാവ് ജയപ്രകാശില്‍നിന്ന് മൊഴിയെടുക്കും. ഇതിനായി ചൊവ്വാഴ്ചയെത്താന്‍ നിര്‍ദേശം നല്‍കി. കല്‍പറ്റ പൊലീസ് വഴിയാണ് സിദ്ധാര്‍ഥന്റെ കുടുംബത്തെ സി ബി ഐ ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞദിവസമാണ് അന്വേഷണം ഏറ്റെടുത്ത സി ബി ഐ സംഘം കേരളത്തിലെത്തിയത്. തുടര്‍ന്ന് വയനാട്ടിലെത്തി വയനാട് എസ്പിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡെല്‍ഹിയില്‍നിന്നു എസ് പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്റെ കീഴിലുള്ള സംഘമാണ് എത്തിയിരിക്കുന്നത്. നിലവില്‍ കേസ് അന്വേഷിക്കുന്ന കല്‍പറ്റ ഡി വൈ എസ് പിയുമായി സിബിഐ സംഘം കണ്ണൂരില്‍ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.

CBI Team | ഡെല്‍ഹിയില്‍ നിന്നെത്തിയ സി ബി ഐ സംഘം സിദ്ധാര്‍ഥന്റെ പിതാവിന്റെ മൊഴി എടുക്കും; ചൊവ്വാഴ്ച എത്തണമെന്ന് നിര്‍ദേശം

മാര്‍ച് ഒമ്പതിന് ആണ് സംസ്ഥാന സര്‍കാര്‍ കേസ് സിബിഐക്ക് വിട്ട് ഉത്തരവ് ഇറക്കിയത്. സിബിഐ കേസ് ഏറ്റെടുക്കാന്‍ വൈകുന്നതില്‍ കുടുംബം പ്രതിഷേധം അറിയിക്കുകയും ഹൈകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

നിലവില്‍ നടക്കുന്ന അന്വേഷണത്തിനു പകരം കേന്ദ്ര ഏജന്‍സി എത്രയും വേഗം കേസ് ഏറ്റെടുക്കാനായി ഹൈകോടതി ഇടപെടണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ദുര്‍ബലമായ കുറ്റപത്രം നല്‍കി പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനും അവരെ വിട്ടയയ്ക്കാനുമുള്ള മനഃപൂര്‍വമായ ശ്രമമാണു നടക്കുന്നതെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. സിബിഐ അന്വേഷണത്തിന് സര്‍കാര്‍ മാര്‍ച് ഒമ്പതിന് ഉത്തരവിട്ടപ്പോള്‍ വൈകാതെ അന്വേഷണം തുടങ്ങുമെന്നാണു കരുതിയത്. മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് വിശ്വസിച്ചിരുന്നു.

എന്നാല്‍ ആഭ്യന്തര അണ്ടര്‍ സെക്രടറിയെ കണ്ടപ്പോള്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം സംബന്ധിച്ച അപേക്ഷയോടൊപ്പമുള്ള രേഖകള്‍ നല്‍കുന്നതിന് രണ്ടു മാസമെങ്കിലും എടുക്കുമെന്നാണു പറഞ്ഞതെന്നും ഹര്‍ജിയില്‍ അറിയിച്ചിരുന്നു.

തുടര്‍ന്ന് സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം സിബിഐ ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍കാര്‍ ഉടന്‍ വിജ്ഞാപനം ഇറക്കണമെന്ന് ഹൈകോടതി നിര്‍ദേശിച്ചിരുന്നു. അന്വേഷണം വൈകുന്നത് നീതിയെ ബാധിക്കുമെന്നായിരുന്നു ഹൈകോടതിയുടെ നിരീക്ഷണം. എന്നാല്‍ കേന്ദ്രസര്‍കാരിന്റെ നിര്‍ദേശം വന്നാലേ അന്വേഷണം ഏറ്റെടുക്കാന്‍ കഴിയൂ എന്നാണ് സിബിഐ കോടതിയെ അറിയിച്ചിരുന്നത്.

ഫെബ്രുവരി 18 ന് ആണ് സിദ്ധാര്‍ഥിനെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ആദ്യം തൂങ്ങിമരണമാണെന്ന് കരുതിയ കേസാണ് പിന്നീട് കൊലപാതകമാണെന്ന ആരോപണത്തിന് ഇടനല്‍കിയത്. സിദ്ധാര്‍ഥന്‍ ക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പോസ്റ്റുമോര്‍ടം റിപോര്‍ടും വ്യക്തമാക്കുന്നത്. പ്രതികളെ എല്ലാം അറസ്റ്റ് ചെയ്തിരുന്നു.

Keywords: CBI team from Delhi will take Siddharth's father's statement, Wayanad, News, CBI Team, Siddharth Death Case, Probe, Family, High Court, Petition, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia