ലാവ്‌ലിന്‍ കേസില്‍ പിണറായിക്കെതിരെ സി ബി ഐ ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കി

 


കൊച്ചി : എസ്എന്‍സി ലാവലിന്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള ഏഴു പേരെ കേസില്‍ നിന്നും ഒഴിവാക്കിയ വിചാരണ കോടതി ഉത്തരവിനെതിരെ സിബിഐ ക്രിമിനല്‍ റിവിഷന്‍ ഹര്‍ജി ഹൈക്കോടതിയില്‍ നല്‍കി. കേസില്‍ പ്രതികളെ വെറുതെ വിട്ട ഉത്തരവ്  റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.

വിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള സമയപരിധി ഫെബ്രുവരി അഞ്ചിന് അവസാനിക്കാനിരിക്കെയാണ് കേസില്‍ സിബിഐ പുനപരിശോധനാ ഹര്‍ജി നല്‍കിയിരിക്കുന്നത്. സമയമവസാനിക്കാറായിട്ടും ഹര്‍ജി നല്‍കാന്‍ കൂട്ടാക്കാത്ത സി ബി ഐ നടപടിക്കെതിരെ വി.എം. സുധീരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

സുപ്രീംകോടതിയുടെ  മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായാണ് ലാവലിന്‍ കേസില്‍ വിചാരണ കോടതി വിധി പറഞ്ഞതെന്ന് സിബിഐ വാദിച്ചു. റിവിഷന്‍ ഹര്‍ജി സമര്‍പ്പിക്കുന്നതിന് ഹൈക്കോടതിയില്‍ സിബിഐയുടെ വന്‍സംഘം തന്നെ എത്തിയിരുന്നു. ഹര്‍ജിയില്‍ സിബിഐയുടെ വാദങ്ങള്‍ പുറത്ത് പോകാതിരിക്കാന്‍ വളരെ  രഹസ്യ സ്വഭാവത്തിലാണ് സമര്‍പ്പിച്ചിരിക്കുന്നത്.

ലാവ്‌ലിന്‍ അഴിമതി കേസില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും  കേസ് പരിഗണിച്ച വിചാരണ കോടതി ഇത് കാര്യമായി പരിഗണിച്ചില്ലെന്നും  ലാവ്‌ലിന്‍ കേസ് ഭരണപരമായ വീഴ്ചയായി കരുതാനാവില്ലെന്നും സിബിഐ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. ലാവ്‌ലിന്‍ കേസില്‍ പിണറായിക്കെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും കുറ്റപത്രം അംഗീകരിക്കാനാവില്ലെന്നും പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിചാരണ കോടതിയുടെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

കേസിലെ ഗൂഢാലോചന തെളിയിക്കാനായിട്ടില്ലെന്നും ബാലാനന്ദന്‍ കമ്മിറ്റി റിപോര്‍ട്ട് അവഗണിച്ചത് ദുഷ്ടലാക്കോടെ അല്ലെന്നും സംസ്ഥാന സര്‍ക്കാരിനും കെഎസ്ഇബിക്കും ഇതുമൂലം നഷ്ടമുണ്ടായിട്ടില്ലെന്നും കോടതി വിധിയില്‍ വ്യക്തമാക്കിയിരുന്നു. കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവലിനുമായി പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണ കരാര്‍ ഒപ്പ് വെച്ചതില്‍ സി.എ.ജി ക്രമക്കേട് കണ്ടെത്തിയതാണ് കേസിന്റെ തുടക്കം.

പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ അന്തിമ കരാറില്‍ ഒപ്പ് വെച്ചതിനെ തുടര്‍ന്ന്  പൊതു ഖജനാവിന് 374 കോടി രൂപയോളം നഷ്ടം സംഭവിച്ചെന്നായിരുന്നു സിഎ.ജിയുടെ കണ്ടെത്തല്‍. മലബാര്‍ കാന്‍സര്‍ സെന്ററിന് ലഭിക്കേണ്ടിയിരുന്ന 98.3 കോടി രൂപയുടെ ഗ്രാന്‍ഡില്‍ 89.32 കോടി രൂപയോളം നഷ്ടമായെന്നും സിഎജി കണ്ടത്തിയിരുന്നു.

തുടര്‍ന്ന് 2007 ജനുവരി 16ന് സി.ബി.ഐക്ക് വിട്ട കേസില്‍ 2009 ജനുവരിയിലാണ് പിണറായി വിജയനെ പ്രതി ചേര്‍ത്തത്. 1996 മെയ് മുതല്‍ 1998 ഒക്ടോബര്‍ വരെ പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരുന്ന കാലഘട്ടത്തില്‍ എസ്എന്‍എസി ലാവലിന്‍ കമ്പനിയുമായുള്ള കരാറില്‍ അഴിമതിയുണ്ടെന്നാണ് സിബിഐ വാദിക്കുന്നത്.

  മാത്രമല്ല ക്യാന്‍സര്‍ സെന്ററിനുള്ള കരാറിലും ക്രമക്കേട് നടന്നിരുന്നതായും സി ബി ഐ പറയുന്നു. സെന്ററിനു വാഗ്ദാനം നല്‍കിയ  ധനസഹായം നേടിയെടുക്കുന്നതില്‍ ബോധപൂര്‍വം വീഴ്ച്ച വരുത്തിയെന്നും സിബിഐ ആരോപിച്ചു. കേസില്‍ പിണറായി ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ വിധിക്കെതിരെ നേരത്തെ ക്രൈം  എഡിറ്റര്‍ നന്ദകുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് പരിഗണിക്കുന്നതില്‍ നിന്ന് മൂന്ന് ജഡ്ജിമാര്‍ പിന്‍വാങ്ങുകയും ചെയ്തത് ചര്‍ച്ചയായിരുന്നു.


വിധിയില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ വൈകിയത് ഡെല്‍ഹിയിലെ സിബിഐ
ലാവ്‌ലിന്‍ കേസില്‍ പിണറായിക്കെതിരെ സി ബി ഐ ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കി
ഡയറക്ടറേറ്റിന്റെ അനുമതി ആവശ്യമായതുകൊണ്ടാണെന്നും  അതല്ലാതെ മറ്റു തടസങ്ങളൊന്നും തന്നെ സിബിഐയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്നും സിബിഐ വ്യക്തമാക്കുന്നുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
യുവാവ് കിണറ്റില്‍ വീണ് മരിച്ച സംഭവത്തില്‍ എസ്.ഐയ്ക്ക് സസ്‌പെന്‍ഷന്‍

Keywords:  CBI files revision petition against Pinarayi's discharge in Lavalin case, Kochi, High Court of Kerala, Supreme Court of India, Congress, V. M.Sudheeran, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia