SWISS-TOWER 24/07/2023

'ജീവന്‍ നിലനിര്‍ത്താനുള്ള ഓക്‌സിജന് സര്‍കാര്‍ വിലയിടുന്നത് ശരിയല്ല, ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കാത്തവര്‍ക്ക് ഭരണത്തില്‍ തുടരാനും അവകാശമില്ല'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 27.04.2021) കോവിഡിനെ പ്രതിരോധിക്കാന്‍ വാക്‌സിനും ജീവന്‍ നിലനിര്‍ത്താന്‍ ഓക്‌സിജനും ജനങ്ങളുടെ അവകാശമാണെന്നും രാജ്യത്തെ എല്ലാ ജനവിഭാഗങ്ങള്‍ക്കും ഇവ സൗജന്യമായി നല്‍കേണ്ട ഉത്തരവാദിത്തം ഭരണനേതൃത്വങ്ങള്‍ക്കുണ്ടെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രടറി ഷെവലിയാര്‍ അഡ്വ. വി സി സെബാസ്റ്റ്യന്‍ പറഞ്ഞു.

കേന്ദ്ര സംസ്ഥാന സര്‍കാറും രാഷ്ട്രീയ നേതൃത്വങ്ങളും ജനങ്ങളുടെ ജീവന്‍വെച്ചുള്ള പരസ്പര വെല്ലുവിളിയും പഴിചാരലും ദയവായി അവസാനിപ്പിക്കണമെന്നും അടിയന്തര പ്രതിസന്ധിഘട്ടത്തില്‍ രാഷ്ട്രീയ വിലപേശല്‍ നടത്തുന്നത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോവിഡ് അതിജീവനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരന്തരം സര്‍കാര്‍ നടത്തുന്ന പ്രഖ്യാപനങ്ങള്‍ പ്രഹസനങ്ങളായി മാറിയിരിക്കുന്നു. 35,000 കോടി രൂപ കോവിഡ് പ്രതിരോധത്തിനായി മാറ്റിവെച്ച കേന്ദ്രസര്‍കാറിന്റെ ബജറ്റ് പ്രഖ്യാപനവും അട്ടിമറിക്കപ്പെട്ടു. കോവിഡ് വാക്‌സിന്‍ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും നല്‍കുവാനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടുവാന്‍ കേന്ദ്രസര്‍കാരിനാവില്ലെന്നും വി സി സെബാസ്റ്റ്യന്‍ പറഞ്ഞു.
Aster mims 04/11/2022

'ജീവന്‍ നിലനിര്‍ത്താനുള്ള ഓക്‌സിജന് സര്‍കാര്‍ വിലയിടുന്നത് ശരിയല്ല, ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കാത്തവര്‍ക്ക് ഭരണത്തില്‍ തുടരാനും അവകാശമില്ല'

ജീവന്‍ നിലനിര്‍ത്താനുള്ള ഓക്‌സിജന് സര്‍കാര്‍ വിലയിടുന്നത് ശരിയല്ല. ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കാത്തവര്‍ക്ക് ഭരണത്തില്‍ തുടരാനും അവകാശമില്ല. ദുരിതാശ്വാസനിധിയിലേയ്ക്ക് ജനങ്ങളില്‍ നിന്ന് പണം സ്വീകരിച്ചല്ല സര്‍കാരുകള്‍ പ്രവര്‍ത്തിക്കേണ്ടത്. സര്‍കാര്‍ ഖജനാവിലുള്ള ജനങ്ങളുടെ നികുതിപ്പണമാണ് അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കേണ്ടതെന്നും ആര്‍ടിപിസിആര്‍ ടെസ്റ്റിന് ഒരു സംസ്ഥാനത്തുമില്ലാത്ത അമിത ചാര്‍ജാണ് കേരളത്തില്‍ സ്വകാര്യ ലാബുകള്‍ ഈടാക്കുന്നത്. ഇത് നിയന്ത്രിക്കുവാന്‍ സംസ്ഥാന സര്‍കാര്‍ ഇടപെടലുകള്‍ നടത്താത്തതില്‍ ദുരൂഹതയില്ലേയെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം തെരഞ്ഞെടുപ്പ് വേളയില്‍ ജനങ്ങളെ തെരുവിലിറക്കി കോവിഡ് മാനദണ്ഡങ്ങള്‍ അട്ടിമറിച്ചവര്‍ക്കെതിരെ കൊലക്കുറ്റത്തിന് സ്വയമേ കേസെടുക്കാന്‍ നീതിന്യായ കോടതികളും മനുഷ്യാവകാശകമീഷൻ ആര്‍ജ്ജവം കാണിക്കണമെന്നും വി സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. രാജ്യത്ത് കോവിഡ് രണ്ടാം വ്യാപനത്തിന്റെ ഉത്തരവാദി തെരഞ്ഞെടുപ്പ് കമീഷനാണെന്ന മദ്രാസ് ഹൈകോടതിയുടെ വിധി ഏറെ പ്രസക്തമാണെന്നും നിയന്ത്രണത്തിലായിരുന്ന കോവിഡിനെ വീണ്ടും ജനങ്ങളിലേയ്ക്ക് വ്യാപിപ്പിച്ചതിന്റെ ഉത്തരവാദിത്തം രാഷ്ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമാണെന്നും സെബാസ്റ്റ്യന്‍ കുറ്റപ്പെടുത്തി.

Keywords:  News, Kochi, Vaccine, COVID-19, Corona, Central Government, Kerala, Government, State, CBCI Laity Council against Central Government and Kerala Government. 
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia