SWISS-TOWER 24/07/2023

ഉയര്‍ന്ന ജാതിയില്‍പെട്ട യുവാവിനെ വിവാഹം കഴിച്ചു; ഭര്‍തൃസഹോദരന്റെ പീഡനം മൂലം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

 


കോട്ടയം: (www.kvartha.com 24.09.2015) ഉയര്‍ന്ന ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ ഭര്‍തൃ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്നു നിരന്തരം ഭീഷണിപ്പെടുത്തിയതില്‍ മനംനൊന്ത് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയുടെ നില ഗുരുതരം. യുവതി ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

തീയണയ്ക്കാനുള്ള ശ്രമത്തിനിടെ കൈകള്‍ക്കു പൊള്ളലേറ്റ ഭര്‍ത്താവും ചികില്‍സയിലാണ്.
മൂന്നാര്‍ മാട്ടുപ്പെട്ടി പഞ്ചായത്തിലെ ആനന്ദരാജിന്റെ മകള്‍ ഗീതയ്ക്കാ(23) ണ് 80 ശതമാനത്തോളം പൊള്ളലേറ്റത്. ഭര്‍ത്താവ് വട്ടവട കോവിലൂര്‍ സ്വദേശി വിനോദ് കുമാറിന്റെ (34) മൂത്തസഹോദരനും സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്നു നിരന്തരം ഭീഷണിപ്പെടുത്തിയതായും അപവാദം പറഞ്ഞുപരത്തിയതായും ഗീത മജിസ്‌ട്രേട്ടിനും പോലീസിനും മൊഴി നല്‍കി. അതേസമയം പാചകത്തിനിടെ സ്റ്റൗവില്‍നിന്ന് അബദ്ധത്തില്‍ തീപടര്‍ന്നാണു പൊള്ളലേറ്റതെന്നും യുവതിയുടെ മൊഴിയിലുണ്ട്.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ഗീതയുടെ പിതാവ് ആനന്ദരാജ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തൊഴിലുറപ്പു പദ്ധതിയിടെ സൂപ്പര്‍വൈസര്‍ ആയ ഗീത ചിന്നക്കനാലിലെ സ്വകാര്യ റിസോര്‍ട്ടിലെ ഡ്രൈവറയ വിനോദ് കുമാറുമായി പ്രണയത്തിലായിരുന്നു. പട്ടികജാതി വിഭാഗത്തിലെ പള്ളന്‍ സമുദായാംഗമാണ് ഗീത. എന്നാല്‍ തെലുങ്ക് ചെട്ടി സമുദായാംഗമാണ് വിനോദ്. അതുകൊണ്ടുതന്നെ വിനോദിന്റെ വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തിരുന്നു.

തുടര്‍ന്നു സപ്തംബര്‍ 10നു ഇരുവരും വീടുവിട്ടിറങ്ങുകയും പിറ്റേന്ന് തന്നെ രജിസ്റ്റര്‍ വിവാഹം നടത്തുകയും ചെയ്തു. ഗീതയെ കാണാനില്ലെന്ന പിതാവിന്റെ പരാതിയില്‍ ദേവികുളം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചെങ്കിലും ഇരുവരും ഒരുമിച്ചു ജീവിക്കണമെന്ന കോടതി വിധിയെ തുടര്‍ന്നു ചിന്നക്കനാലിലെ വാടകവീട്ടില്‍ താമസിക്കുകയായിരുന്നു. ഇതോടെ വിനോദിന്റെ മൂത്തസഹോദരന്‍ സുരേഷും ബന്ധുക്കളും ഫോണിലൂടെയും വീട്ടില്‍ എത്തിയും ഗീതയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണു ഗീതയുടെ പരാതി.

ഇതിനിടെ വയറുവേദനയ്ക്കു ചികില്‍സയ്ക്കായി സപ്തംബര്‍ 16നു വിനോദിന്റെ സുഹൃത്ത് തിരുകുമരനൊപ്പം ഗീത തമിഴ്‌നാട്ടിലെ തേനിയിലേക്കു പോയിരുന്നു. അവിടെവച്ചു ഗീതയെ സുരേഷും സുഹൃത്തുക്കളും ചേര്‍ന്ന് പരസ്യമായി അപമാനിക്കുകയും നാട്ടിലെത്തി ഗീതയെപ്പറ്റി അപവാദം പറഞ്ഞുപരത്തുകയും ചെയ്തിരുന്നു.

ഉയര്‍ന്ന ജാതിയില്‍പെട്ട യുവാവിനെ വിവാഹം കഴിച്ചു; ഭര്‍തൃസഹോദരന്റെ പീഡനം മൂലം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചുഇതില്‍ മനംനൊന്തുകഴിയുകയായിരുന്നു ഗീത  ഇതിനിടെ സപ്തംബര്‍19നു വൈകിട്ടു
നാലുമണിയോടെ വിനോദിന് ചായ എടുക്കാനായി അടുക്കളയിലേക്കു പോയ ഗീത, തീ ആളിപ്പടര്‍ന്ന നിലയില്‍ മുറിയിലേക്ക് ഓടിവരികയായിരുന്നുവെന്നാണ് ഭര്‍ത്താവ് പറയുന്നത്.  ദേഹം മുഴുവനും തീപടര്‍ന്ന് നിലവിളിക്കുകയായിരുന്ന ഗീതയെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് തനിക്കു പൊള്ളലേറ്റതെന്നും വിനോദ് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ലെന്നും മൊഴിയിലുണ്ട്. അതേസമയം ഗീത അപകടാവസ്ഥ തരണം ചെയ്തിട്ടില്ലെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia