ബാങ്കില്‍ നിക്ഷേപിച്ച പണം പിന്‍വലിച്ചതായി പ­രാതി

 


ADVERTISEMENT

ബാങ്കില്‍ നിക്ഷേപിച്ച പണം പിന്‍വലിച്ചതായി പ­രാതി
തിരുവനന്തപുരം: രണ്ടു വ്യക്തികള്‍ സ്വന്തം പേരില്‍ ബാങ്കില്‍ നിക്ഷേപിച്ച പണം ആരോ പിന്‍വലിച്ചതായി പരാതി. മണക്കാട് ആറ്റുകാലിലെ ഉജ്ജയിനി അമ്മന്‍ കോവിലിലെ നിത്യ പൂജകള്‍ക്കായി രണ്ടു വ്യക്തികള്‍ സ്വന്തം പേരില്‍ നിക്ഷേപിച്ച ഒരു ലക്ഷം രൂപ അവരറിയാതെ പിന്‍വലിച്ചതായി പരാ­തി­പ്പെട്ടു.

ഗോപാലകൃഷ്ണനും സുഹൃത്ത് കെ.ശങ്കരനാരായണപിള്ളയും ചേര്‍ന്ന് ധനലക്ഷ്മി ബാങ്കിന്റെ ആറ്റുകാല്‍ ബ്രാഞ്ചില്‍ 1999 ല്‍ ഒരു ലക്ഷം രൂപ സ്ഥിരനിക്ഷേപമായി നിക്ഷേപിച്ചിരുന്നു. 10 വര്‍ഷത്തെ കാലാവധിക്കായിരുന്നു തുക നിക്ഷേപിച്ചത്. അന്ന് ബാങ്കില്‍ സമര്‍പ്പിച്ച കരാറില്‍ ഈ തുക ഒരു കാരണവശാലും മറ്റാര്‍ക്കും പിന്‍വലിക്കാന്‍ അവകാശമില്ലാത്തതാണെന്ന് രേഖപ്പെടുത്തിയിരുന്നു. അതേ സമയം നിക്ഷേപത്തില്‍ നിന്നുള്ള പലിശ ക്ഷേത്രത്തിലെ നിത്യ പൂജകള്‍ക്കായി ഉപയോഗിക്കാമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍ 10 വര്‍ഷം കഴിഞ്ഞപ്പോള്‍ ക്ഷേത്രഭാരവാഹികളെന്ന പേരില്‍ ചിലര്‍ ബാങ്കിനെ സമീപിച്ച് തുക പിന്‍വലിച്ചുവെന്നാണ് ഗോപാലകൃഷ്ണപിള്ള കണ്ടെത്തിയ­ത്.

മണക്കാട് ആറ്റുകാല്‍ ടി.സി .22/1020 രോഹിണിയില്‍ ആര്‍ .ഗോപാലകൃഷ്ണന്‍ ബാങ്കിംങ് ഓംബുഡ്‌സ് മാനും ഡി.ജി.പി യ്ക്കും ഇത് സംബന്ധിച്ച് പരാതി നല്‍കി. പരാതി കിട്ടിയ സാഹചര്യത്തില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും പണം പിന്‍വലിച്ചവര്‍ക്കുമെതിരെ കേസെടുക്കാനാണ് പോലീസ് നീ­ക്കം.

Keywords: Manakkadu, Bank, Kovil, Amont, Attukal, Year, Friend, Kvartha, Malayalam News, Malayalam Vartha.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia