Booked | കേരള ബാങ്കിന്റെ ശാഖകളില്‍നിന്ന് പണയസ്വര്‍ണം മോഷണം പോയെന്ന സംഭവത്തില്‍ പൊലീസ് കേസെടുത്തു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചേര്‍ത്തല: (www.kvartha.com) കേരള ബാങ്കിന്റെ ശാഖകളില്‍നിന്ന് പണയസ്വര്‍ണം മോഷണം പോയെന്ന സംഭവത്തില്‍ പൊലീസ് കേസെടുത്തു. ചേര്‍ത്തല, പട്ടണക്കാട്, അര്‍ത്തുങ്കല്‍ പൊലീസ് ആണ് അന്വേഷണം ആരംഭിച്ചത്. കേരള ബാങ്കിന്റെ ചേര്‍ത്തല ഏരിയ മാനേജര്‍ മീര മാത്യുവിനെ പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നതെന്നാണ് വിവരം.

ചേര്‍ത്തല, പട്ടണക്കാട് പൊലീസ് പരിധിയിലുള്ള ചേര്‍ത്തല പ്രധാനശാഖയിലും നടക്കാവ്, പട്ടണക്കാട് ശാഖകളിലുമാണ് മോഷണം നടന്നിരിക്കുന്നത്. ബാങ്ക് തലത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഏരിയ മാനേജര്‍ മീര മാത്യുവിലേക്ക് സംശയം നീണ്ടത്. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.

സ്വര്‍ണ പണയ ഉരുപ്പടികള്‍ പരിശോധിക്കുന്നതിനിടയില്‍ മോഷണം നടന്നതായാണ് പരാതി. പരാതിയില്‍ നാലു കേസുകളെടുത്ത് അന്വേഷണം തുടങ്ങിയതായി ചേര്‍ത്തല ഡി വൈ എസ് പി കെവി ബെന്നി പറഞ്ഞു.

Booked | കേരള ബാങ്കിന്റെ ശാഖകളില്‍നിന്ന് പണയസ്വര്‍ണം മോഷണം പോയെന്ന സംഭവത്തില്‍ പൊലീസ് കേസെടുത്തു

മോഷണം കണ്ടെത്തി ദിവസങ്ങളായിട്ടും പൊലീസില്‍ രേഖാമൂലം പരാതി നല്‍കാത്തതിനെതിരെ വ്യാപക വിമര്‍ശം ഉയര്‍ന്നിരുന്നു. മോഷണം നടന്ന ശാഖകളില്‍നിന്നാണ് പരാതിനല്‍കേണ്ടത്. ബാങ്കിന്റെ ഉന്നതതല അനുമതി ലഭിക്കാത്തതാണു ഇതിന് കാരണം. സംഭവത്തില്‍ ആരോപണവിധേയയായ ഏരിയ മാനേജര്‍ മീരാ മാത്യുവിനെ കഴിഞ്ഞദിവസം സര്‍വീസില്‍നിന്നു സസ്‌പെന്‍ഡു ചെയ്തിരുന്നു.

മൂന്നു ശാഖകളിലുമായി 21 ലക്ഷത്തോളം മൂല്യംവരുന്ന സ്വര്‍ണം നഷ്ട
പ്പെട്ടെന്നാണ് പരാതി. ഇതിനു പുറമേ ഏരിയ മാനേജര്‍ പണയസ്വര്‍ണം പരിശോധന നടത്തിയ താലൂകിലെ പത്തു ശാഖകളിലും ബാങ്ക് അന്വേഷണസംഘം സ്വര്‍ണപരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതു പൂര്‍ത്തിയായാല്‍ മാത്രമേ അന്തിമനഷ്ടം കണക്കാക്കാനാകൂ.

Keywords:  Case registered by police regarding theft of pawn gold from branches of Kerala Bank, Alappuzha, News, Police, Case, Complaint, Bank, Probe, Area Manager, Suspended, Inspection, Kerala. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia