മുന്‍ മന്ത്രി കെടി ജലീലിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന സംഭവം; കണ്ണൂര്‍ സ്വദേശിക്കെതിരെ കേസ്
Oct 12, 2021, 11:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പഴയങ്ങാടി: (www.kvartha.com 12.10.2021) മുന്‍ മന്ത്രി കെ ടി ജലീലിനെ കൊല്ലുമെന്ന ഭീഷണി സന്ദേശം അയച്ചെന്ന സംഭവത്തില്‍ കണ്ണൂര്‍ സ്വദേശിക്കെതിരെ പഴയങ്ങാടി പൊലീസ് കേസെടുത്തു. പഴയങ്ങാടി പൊലീസ് സ്റ്റേഷന് പരിധിയിലുള്ള കെ എന്‍ അബൂബകര്‍ എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്.
ഇക്കഴിഞ്ഞ ഒക്ടോബര്‍ അഞ്ചാം തീയതി കെ ടി ജലീലിന്റെ ഫോണിലേക്ക് വാട്സ് ആപ് വഴി വധഭീഷണിയുയര്‍ത്തി സന്ദേശം അയച്ചെന്നാണ് പരാതി. കെ ടി ജലീല്‍ ഇത് ഡി ജി പിക്ക് കൈമാറുകയായിരുന്നു.
തുടര്‍ന്ന് സൈബര്‍ സെലിന്റെ സഹായത്തോടെയുള്ള പരിശോധനയിലാണ് പഴയങ്ങാടി പൊലീസ് സ്റ്റേഷന് പരിധിയില്‍ നിന്നാണ് സന്ദേശമയച്ചതെന്ന് കണ്ടെത്തിയത്. ഇയാള്‍ക്കെതിരെ ഐ പി സി 163, 506 തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. ഇയാളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

