Police FIR | 'വിദ്യാർഥികളെ കയറ്റിയില്ല'; ഹോംഗാര്‍ഡിനോട് അപമര്യാദയായി പെരുമാറിയതായി പരാതി; ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്തു
Oct 22, 2022, 10:47 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) വിദ്യാർഥികളെ ബസില്‍ കയറ്റാത്ത വിഷയത്തില്‍ ഇടപെട്ട ഹോംഗാര്‍ഡിനെതിരെ തട്ടിക്കയറുകയും അപമര്യാദയായി പെരുമാറുകയും ചെയ്തെന്ന പരാതിയിൽ ബസ് ജീവനക്കാര്‍ക്കെതിരെ പൊലിസ് കേസെടുത്തു.
തളിപറമ്പ് പട്ടുവം - മുതുകുട റൂടില്‍ സര്‍വീസ് നടത്തുന്ന ബസിലെ ഡ്രൈവര്‍ക്കും കൻഡക്ടര്ക്കുമെതിരെയാണ് കേസ്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം.
വിദ്യാർഥികളെ ബസില്‍ കയറാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് പ്രശ്നത്തിലിടപെട്ട ഡ്യൂടിയിലുണ്ടായിരുന്ന ഹോംഗാര്‍ഡ് സി ശേഖരനോട് കൃത്യനിര്‍വഹണം തടസപ്പെടുത്തുന്ന വിധം ബസ് ജീവനക്കാര്‍ അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. ഇയാള്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.