Police FIR | 'വിദ്യാർഥികളെ കയറ്റിയില്ല'; ഹോംഗാര്‍ഡിനോട്‌ അപമര്യാദയായി പെരുമാറിയതായി പരാതി; ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്തു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) വിദ്യാർഥികളെ ബസില്‍ കയറ്റാത്ത വിഷയത്തില്‍ ഇടപെട്ട ഹോംഗാര്‍ഡിനെതിരെ തട്ടിക്കയറുകയും അപമര്യാദയായി പെരുമാറുകയും ചെയ്‌തെന്ന പരാതിയിൽ ബസ് ജീവനക്കാര്‍ക്കെതിരെ പൊലിസ്‌ കേസെടുത്തു.
  
Police FIR | 'വിദ്യാർഥികളെ കയറ്റിയില്ല'; ഹോംഗാര്‍ഡിനോട്‌ അപമര്യാദയായി പെരുമാറിയതായി പരാതി; ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്തു

തളിപറമ്പ് പട്ടുവം - മുതുകുട റൂടില്‍ സര്‍വീസ്‌ നടത്തുന്ന ബസിലെ ഡ്രൈവര്‍ക്കും കൻഡക്ടര്‍ക്കുമെതിരെയാണ് കേസ്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം.

വിദ്യാർഥികളെ ബസില്‍ കയറാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് പ്രശ്‌നത്തിലിടപെട്ട ഡ്യൂടിയിലുണ്ടായിരുന്ന ഹോംഗാര്‍ഡ് സി ശേഖരനോട് കൃത്യനിര്‍വഹണം തടസപ്പെടുത്തുന്ന വിധം ബസ് ജീവനക്കാര്‍ അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. ഇയാള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script