Bail | പൊലീസിനെ ഭീഷണിപ്പെടുത്തി പ്രസംഗിച്ചുവെന്ന കേസ്: കെ എം ശാജി കണ്ണൂര്‍ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു

 


കണ്ണൂര്‍: (KVARTHA) വാറന്റ് കേസില്‍ മുസ്‌ലിം ലീഗ് സംസ്ഥാന ജെനറല്‍ സെക്രടറി കെ എം ശാജിക്ക് കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. തിരഞ്ഞെടുപ്പ് കേസ് അന്വേഷിച്ച അന്നത്തെ വളപട്ടണം എസ് ഐയെ ഭീഷണിപ്പെടുത്തിയും അസഭ്യം പറഞ്ഞും 2018ല്‍ കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ പ്രസംഗിച്ചുവെന്നാണ് കേസ്.
  
Bail | പൊലീസിനെ ഭീഷണിപ്പെടുത്തി പ്രസംഗിച്ചുവെന്ന കേസ്: കെ എം ശാജി കണ്ണൂര്‍ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു

അന്നത്തെ വളപട്ടണം എസ്ഐയായിരുന്ന ശ്രീജിത്ത് കോടേരി നല്‍കിയ പരാതിലാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഈ കേസിന്റെ വിചാരണ വേളയില്‍ രണ്ടുതവണ ഹാജരാകാത്തതിനെ തുടര്‍ന്ന് കോടതി വാറന്റ് പുറപ്പെടുവിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അഡ്വ. മുഹമ്മദ് ഹനീഫ് മുഖേനെ ഹാജരായി കെ എം ശാജി ജാമ്യമെടുത്തത്.

Keyweords:  News, News-Malayalam-News, Kerala, Politics, Kannur, Case of threatening police: KM Shaji appeared in Kannur court and got bail

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia