പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസ്: ഒളിവിൽ പോയ യുവാവിനെ അറസ്റ്റ് ചെയ്തു
May 30, 2021, 12:28 IST
കൊല്ലം: (www.kvartha.com 30.05.2021) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. പുന്നത്തല പന്തിരിക്കന്തോപ്പില്‍ വാടകക്ക് താമസിക്കുന്ന പ്രവീൺ (36) ആണ് പിടിയിലായത്. മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് കാട്ടി രക്ഷിതാക്കൾ നൽകിയ പരാതിയെ തുടര്‍ന്ന് അഞ്ചാലുംമൂട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റിലായത്.
പ്രവീണിനെതിരെ പോക്സോ ഉൾപെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രവീണിനെതിരെ പോക്സോ ഉൾപെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
അതേസമയം കഴിഞ്ഞ ദിവസം മലപ്പുറത്ത് പത്തു വയസിൽ താഴെ മാത്രം പ്രായമുള്ള അഞ്ചു പെണ്‍കുട്ടികളെ പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റിലായിരുന്നു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി മുഹമ്മദാണ് അറസ്റ്റിലായത്. പെണ്‍കുട്ടികളുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പെണ്‍കുട്ടികളില്‍ ഒരാളുടെ രക്ഷിതാക്കള്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പീഡന വിവരം പുറത്തുവന്നത്. പിന്നീട് നാല് കുട്ടികളുടെ രക്ഷിതാക്കൾ കൂടി പരാതി നല്‍കുകയായിരുന്നു. പരാതി നല്‍കിയത് അറിഞ്ഞു ഒളിവില്‍ പോയ ഇയാളെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പിടികൂടിയത്.
keywords: News, Kerala, Molestation, Rape, Kollam, Arrested, Arrest, Case of molestation of a minor girl: Young man arrested.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.