Controversy | മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസ്; ബുധനാഴ്ച ഹാജരാകുമെന്ന് സുരേഷ് ഗോപി; അറസ്റ്റ് രേഖപ്പെടുത്തിയേക്കും
Nov 11, 2023, 17:05 IST
കോഴിക്കോട്: (KVARTHA) മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ ബുധനാഴ്ച ഹാജരാകുമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനില്‍ ഹാജരാകുന്ന താരത്തിന്റെ അറസ്റ്റ് അന്നുതന്നെ രേഖപ്പെടുത്തിയേക്കും. 18ന് മുമ്പ് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് പൊലീസ് നോടീസ് അയച്ചിരുന്നു. തുടര്‍ന്നാണ് ബുധനാഴ്ച ഹാജരാകുമെന്ന് താരം അറിയിച്ചത്.
കഴിഞ്ഞ മാസം 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് കെ പി എം ട്രൈസെന്‍ഡ ഹോടെലിന് മുന്നില്‍ വാര്‍ത്തയ്ക്കായി ബൈറ്റ് എടുക്കുമ്പോഴായിരുന്നു സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയത് എന്നാണ് പരാതി. ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈവയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ഒഴിഞ്ഞുമാറിയെങ്കിലും വീണ്ടും ചോദ്യമുന്നയിച്ചപ്പോള്‍ വീണ്ടും തോളില്‍ കൈവയ്ക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം.
ഇതോടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് കൈപിടിച്ചു മാറ്റേണ്ടതായി വന്നു. തുടര്‍ന്ന് സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്ത സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് മാധ്യമപ്രവര്‍ത്തക സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു. നടക്കാവ് സ്റ്റേഷന് പരിധിയില്‍ നടന്ന സംഭവമായതിനാല്‍ പരാതി നടക്കാവ് പൊലീസിന് കൈമാറുകയായിരുന്നു.
സംഭവം വിവാദമായതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെ താരം മാപ്പപേക്ഷയുമായി രംഗത്തുവന്നിരുന്നു. വളരെ വാത്സല്യത്തോടെയാണ് താന്‍ പെണ്‍കുട്ടിയോട് പെരുമാറിയതെന്നും അവര്‍ക്ക് മറുത്ത് തോന്നിയിട്ടുണ്ടെങ്കില്‍ മാപ്പ് അപേക്ഷിക്കുന്നുവെന്നും താരം പറഞ്ഞു. ലോക് സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് സംഭവം.

Keywords: Case of indecency with a journalist; Suresh Gopi will appear on Wednesday, Kozhikode, News, Politics, BJP Leader, Lok Sabha Election, Candidate, Actor Suresh Gopi, Media Worker, Controversy, Police, Case, Social Media, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.