ട്രെയിനിൽ യുവതിയെ ആക്രമിച്ച കേസ്: രണ്ട് പേർ കൂടി അറസ്റ്റിൽ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 16.05.2021) മുളന്തുരുത്തിയിൽ ട്രെയിനിൽ വച്ച് യുവതിയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്ന കേസിൽ രണ്ടു പേർ കൂടി പിടിയിലായി. വർകല ആയിരൂർ സ്വദേശികളായ സുരേഷ്, അച്ചു എന്നിവരാണ് റെയിൽവേ പൊലീസിൻറെ പിടിയിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
Aster mims 04/11/2022

ട്രെയിനിൽ യുവതിയെ ആക്രമിച്ച കേസ്: രണ്ട് പേർ കൂടി അറസ്റ്റിൽ

മുഖ്യപ്രതിയായ ആലപ്പുഴ ഒളവക്കോട് സ്വദേശി ബാബുക്കുട്ടൻ കവർച നടത്തിയ സ്വർണം വിൽക്കാനും ഒളിവിൽ കഴിയാനും സഹായിച്ചവരാണ് പിടിയിലായ ഇരുവരും. യുവതിയുടെ മോഷ്ടിക്കപ്പെട്ട ബാഗ് സുരേഷിൻറെ വീട്ടിൽ നിന്നും കണ്ടെത്തി. നേരത്തെ പിടിയിലായ പ്രദീപും മുത്തുവുമാണ് സ്വർണാഭരണങ്ങൾ വിറ്റത്.

സുരേഷാണ് തുക എല്ലാവർക്കും വീതിച്ചു നൽകിയതെന്നും റെയിൽവേ പൊലീസ് വ്യക്തമാക്കി. ബാബുക്കുട്ടനെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് ഉടൻ പൂർത്തിയാക്കാനാണ് റെയിൽവേ പൊലീസിൻറെ തീരുമാനം.

Keywords:  News, Kochi, Arrest, Arrested, Train, Molestation, Theft, Kerala, State, Police, Case of assaulting young woman on train: Two more arrested.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script