Booked | സമൂഹമാധ്യമങ്ങളിലൂടെ കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന കുറ്റത്തിന് യൂത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിക്കെതിരെ കേസ്
Mar 26, 2023, 09:04 IST
കണ്ണൂര്‍: (www.kvartha.com) സമൂഹമാധ്യമങ്ങളിലൂടെ കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന കുറ്റത്തിന് യൂത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിക്കെതിരെ പൊലീസ് കേസെടുത്തു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ബിആര്‍ രാജേഷ് നല്‍കിയ പരാതിയിലാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്.
പൊതുസമൂഹത്തില്‍ ലഹളയുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ റിജില്‍ മാക്കുറ്റി സമൂഹമാധ്യമത്തില്‍ വിദ്വേഷം പരത്തുന്ന തരത്തില്‍ പോസ്റ്റിട്ടുവെന്നാണ് പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയതിന് എതിരെയായിരുന്നു റിജില്‍ മാക്കുറ്റിയുടെ ഫേസ്ബുക് പോസ്റ്റ്.
'ഇതൊരു അന്തിമ പോരാട്ടമാണ്. പ്രവൃത്തിക്കുക അല്ലെങ്കില്‍ മരിക്കുക. ഇതിനപ്പുറം മറ്റെന്തു വരാന്‍. നേതൃത്വം ഭാരത് ബന്ദ് പ്രഖ്യാപിക്കണം. രാജ്യത്തെ തെരുവുകള്‍ കലുഷിതമാക്കണം. ക്വിറ്റ് മോദി' എന്നായിരുന്നു പോസ്റ്റില്‍ കുറിച്ചിരുന്നത്.
Keywords: Case filed against Youth Congress Leader Rijil Makkutty, Kannur, News, Politics, Facebook Post, Complaint, BJP, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.