Booked | 'മാധ്യമപ്രവര്‍ത്തകയോടുള്ള മോശം പെരുമാറ്റം'; സുരേഷ് ഗോപിക്കെതിരെ കേസെടുത്ത് പൊലീസ്; ചുമത്തിയിരിക്കുന്നത് സ്റ്റേഷന്‍ ജാമ്യം ലഭിക്കാത്ത വകുപ്പ്
Oct 28, 2023, 20:17 IST
കോഴിക്കോട്: (KVARTHA) മാധ്യമപ്രവര്‍ത്തകയോടുള്ള മോശം പെരുമാറ്റം വിവാദമായതിനു പിന്നാലെ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് നടക്കാവ് പൊലീസാണ് കേസ് രെജിസ്റ്റര്‍ ചെയ്തത്. മാധ്യമപ്രവര്‍ത്തകയ്ക്കെതിരായ മോശം പെരുമാറ്റത്തില്‍ ഐപിസി 354 എ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സ്റ്റേഷന്‍ ജാമ്യം ലഭിക്കാത്തതാണ് വകുപ്പ്.
രണ്ടു വര്‍ഷം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടു കൂടിയോ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ശനിയാഴ്ച ഉച്ചയോടെ മാധ്യമപ്രവര്‍ത്തക കോഴിക്കോട് സിറ്റി പൊലീസ് കമിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. പരാതി നടക്കാവ് പൊലീസിന് അന്വേഷണത്തിനായി കൈമാറി. തുടര്‍ന്നാണ് കേസ് രെജിസ്റ്റര്‍ ചെയ്തത്. പരാതിക്കാരിയുടെ മൊഴിയടക്കം രേഖപ്പെടുത്തേണ്ടതുണ്ട്.
സുരേഷ് ഗോപിയുടെ മോശം പെരുമാറ്റത്തില്‍ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നു മാധ്യമപ്രവര്‍ത്തക നേരത്തെ വ്യക്തമാക്കിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യംചോദിക്കവേയാണു സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവയ്ക്കുകയും മോളെ എന്നു വിളിക്കുകയും ചെയ്തത്.
ഈ വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകയുടെ പരാതി ലഭിച്ചതായി വനിതാ കമിഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു. കോഴിക്കോട് ജില്ലാ പൊലീസ് മേധാവിയോട് 15 ദിവസത്തിനുള്ളില്‍ റിപോര്‍ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബര്‍ 31നു കോട്ടയത്ത് പബ്ലിക് ഹിയറിങ് നടക്കുമെന്നും സതീദേവി പറഞ്ഞു. മാപ്പു പറഞ്ഞാല്‍ തീരുന്ന പ്രശ്‌നമല്ലെന്നും വിഷയത്തെ ഗൗരവമായാണു വനിത കമിഷന്‍ കാണുന്നതെന്നും സതീദേവി വ്യക്തമാക്കി.
'മാപ്പ് സ്വീകരിക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് അധിക്ഷേപത്തിന് ഇരയായ സ്ത്രീയാണ്. സുരേഷ് ഗോപിയുടെ മാപ്പു പറച്ചില്‍ തുറന്ന മാപ്പു പറച്ചിലായി പരാതിക്കാരി കാണുന്നില്ല. തുടര്‍നടപടികള്‍ സ്വീകരിക്കും എന്നാണു പരാതിക്കാരി പറഞ്ഞിട്ടുള്ളത്' എന്നും സതീദേവി ചൂണ്ടിക്കാട്ടി.
സംഭവത്തെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകയുടെ പ്രതികരണം ഇങ്ങനെ:
തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു അദ്ദേഹം മോളെ എന്നു വിളിക്കുകയും തോളില്‍ തഴുകുകയും ചെയ്തത്. ആ സമയത്തു പെട്ടെന്ന് ഷോകായി. എന്താണു നടക്കുന്നതെന്നു മനസ്സിലായില്ല. അദ്ദേഹത്തിന്റെ കൈ എടുത്തു മാറ്റാന്‍ വേണ്ടിയാണു പിന്നിലേക്കു വലിഞ്ഞത്. മാധ്യമ പ്രവര്‍ത്തകയായതിനാല്‍ എനിക്കതില്‍ തുടര്‍ ചോദ്യങ്ങളുണ്ടായിരുന്നു.
അതുകൊണ്ടു തന്നെ വീണ്ടും അദ്ദേഹത്തോടു ചോദ്യം ചോദിച്ചു. അപ്പോഴും അദ്ദേഹത്തിന്റെ പ്രതികരണം അങ്ങനെ തന്നെയായിരുന്നു. സുരേഷ് ഗോപി തോളില്‍ കൈവച്ചത് സഹിക്കാന്‍ പറ്റുന്ന കാര്യമായിരുന്നില്ല. എനിക്കത് കംഫര്‍ട് ആയിരുന്നില്ല. ഞാന്‍ പോയിരിക്കുന്നത് സുരേഷ് ഗോപി എന്ന രാഷ്ട്രീയ നേതാവിനോടു ചോദ്യം ചോദിക്കാനാണ്, അല്ലാതെ മറ്റൊരു സൗഹൃദ സംഭാഷണത്തിനല്ല എന്നും മാധ്യമപ്രവര്‍ത്തക പറഞ്ഞു.

Keywords: Case filed against Suresh Gopi for ‘misbehaving’ with woman reporter, Kozhikode, News, Politics, BJP, Leader, Kozhikode, Complaint, Police, Media, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.