Booked | വെളളക്കെട്ടിനെ ചൊല്ലി തര്‍ക്കം, മുഴപ്പിലങ്ങാട് പഞ്ചായത് വൈസ് പ്രസിഡന്റിനെ മര്‍ദിച്ചുവെന്ന പരാതിയില്‍ എസ് ഡി പി ഐ പ്രവര്‍ത്തകനെതിരെ കേസെടുത്തു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തലശ്ശേരി: (www.kvartha.com) വെളളക്കെട്ടിനിടെയുണ്ടായ തര്‍ക്കത്തിനിടെ മുഴപ്പിലങ്ങാട് പഞ്ചായത് വൈസ് പ്രസിഡന്റിനെ മുഴപ്പിലങ്ങാട് പഞ്ചായത് ഓഫീസിന് സമീപത്തു നിന്നും മര്‍ദിച്ചുവെന്ന പരാതിയില്‍ എസ് ഡി പി ഐ പ്രവര്‍ത്തകനെതിരെ എടക്കാട് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. 

മുഴപ്പിലങ്ങാട് പഞ്ചായത് വൈസ് പ്രസിഡന്റും സിപിഎം പ്രവര്‍ത്തകനുമായ സി വിജിനിനെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന പരാതിയില്‍ മുഴപ്പിലങ്ങാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സിറാജിനെതിരെയാണ് പൊലീസ് കേസെടുത്തത്.

ശനിയാഴ്ച രാവിലെ എട്ടുമണിയോടെ വെളളക്കെട്ടുണ്ടായ മുഴപ്പിലങ്ങാട് പഞ്ചായതിലെ രണ്ടാം വാര്‍ഡിലേക്ക് പോകാനായി പഞ്ചായത് ഓഫീസിന് മുന്‍വശത്തായി നിര്‍ത്തിയിട്ട പഞ്ചായതിന്റെ ഉടമസ്ഥതയിലുളള ജീപിന്റെ പുറകു വശത്ത് ഇരിക്കുകയായിരുന്ന വൈസ് പ്രസിഡന്റിനെ വാതില്‍ തുറന്ന് പുറത്തേക്ക് വലിച്ചിടുകയും കൈക്ക് കുത്തുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി.

Aster mims 04/11/2022
Booked | വെളളക്കെട്ടിനെ ചൊല്ലി തര്‍ക്കം, മുഴപ്പിലങ്ങാട് പഞ്ചായത് വൈസ് പ്രസിഡന്റിനെ മര്‍ദിച്ചുവെന്ന പരാതിയില്‍ എസ് ഡി പി ഐ പ്രവര്‍ത്തകനെതിരെ കേസെടുത്തു

വിജിന്‍ തലശേരി ഗവ. ആശുപത്രിയില്‍ ചികിത്സ തേടി. വെളളക്കെട്ടിനെ ചൊല്ലിയുളള തര്‍ക്കത്തില്‍ എസ് ഡി പി ഐ പ്രവര്‍ത്തകനായ സിറാജ് മര്‍ദിച്ചുവെന്നാണ് വിജിന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഇതേ തുടര്‍ന്നാണ് എടക്കാട് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.

Keywords:  Case filed against SDPI worker for allegedly assaulting Muzhapilangad panchayat vice-president over flood dispute, Kannur, News, Police Booked, Complaint, Panchayat Vice-President Assault, Probe, Police Station, Politics, SDPI, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia