SWISS-TOWER 24/07/2023

Protest | നാമജപ ഘോഷയാത്രയ്‌ക്കെതിരായി കേസെടുത്ത നടപടി; പ്രതിഷേധ പ്രകടനം നടത്തി ബിജെപി

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) നാമജപ ഘോഷയാത്രയ്‌ക്കെതിരായി കേസെടുത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചും സിപിഎമിന്റെ ഹൈന്ദവ വിരുദ്ധ നിലപാടിലും പ്രതിഷേധിച്ച് ബിജെപി ജില്ലാ കമിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

Protest | നാമജപ ഘോഷയാത്രയ്‌ക്കെതിരായി കേസെടുത്ത നടപടി; പ്രതിഷേധ പ്രകടനം നടത്തി ബിജെപി

താളിക്കാവ് ബിജെപി ജില്ലാ ആസ്ഥാനത്ത് നിന്നും ആരംഭിച്ച പ്രകടനത്തിന് ബിജെപി മേഖലാ ജെനറല്‍ സെക്രടറി കെകെ വിനോദ് കുമാര്‍, ജില്ലാ ജെനറല്‍ സെക്രടറിമാരായ ബിജു ഏളക്കുഴി, എംആര്‍ സുരേഷ്, വൈസ് പ്രസിഡന്റ് പിആര്‍ രാജന്‍, എസ് സി മോര്‍ച സംസ്ഥാന സെക്രടറി കെ രതീഷ്, ബിജെപി ജില്ലാ സെക്രടറി ടിസി മനോജ്, കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് അര്‍ചന വണ്ടിച്ചാല്‍, ജെനറല്‍ സെക്രടറി ബിനില്‍ കണ്ണൂര്‍, എംകെ വിനോദ്, രാഹുല്‍ രാജീവ്, കെപി അനീഷ് ബാബു, റെജീബ് കല്യാശ്ശേരി, എന്‍ കുട്ടികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കാല്‍ടെക്‌സില്‍ നടന്ന സമാപന പരിപാടിയില്‍ കെകെ വിനോദ് കുമാര്‍ സംസാരിച്ചു.

Keywords:  Case filed against Namajapa procession; BJP staged a protest, Kannur, News, Police, Booked, BJP, Politics, Namajapa Procession, Protest, Leaders, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia