ലോക് ഡൗണ്‍ ലംഘിച്ച് ആളെക്കൂട്ടി; ഡീന്‍ കുര്യാക്കോസ് എംപി ഉള്‍പ്പടെ 15 പേര്‍ക്കെതിരെ കേസ്

 


ADVERTISEMENT

ഇടുക്കി: (www.kvartha.com 02.05.2020) ലോക്ക് ഡൗണ്‍ ലംഘിച്ചുകൊണ്ട് ഉപവാസ സമരവേദിയില്‍ ജനം തടിച്ചുകൂടിയതിനെ തുടര്‍ന്ന് ഡീന്‍ കുര്യാക്കോസ് എംപി ഉള്‍പ്പടെ 15 പേര്‍ക്കെതിരെ കേസ്. ഇടുക്കി മെഡിക്കല്‍ കോളജിന് മുന്നില്‍ ഡീന്‍ നടത്തിയ ഉപവാസ സമരത്തില്‍ ആളുകള്‍ കൂട്ടമായെത്തിയതിനാണ് ചെറുതോണി പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്. അതേസമയം ഇടത് സര്‍ക്കാര്‍ രാഷ്ട്രീയ വിരോധം തീര്‍ത്തതാണെന്നാണ് സംഭവത്തെ കുറിച്ചുള്ള എംപിയുടെ പ്രതികരണം.

ലോക് ഡൗണ്‍ ലംഘിച്ച് ആളെക്കൂട്ടി; ഡീന്‍ കുര്യാക്കോസ് എംപി ഉള്‍പ്പടെ 15 പേര്‍ക്കെതിരെ കേസ്

ഇടുക്കിയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടെന്നും മെഡിക്കല്‍ കോളജില്‍ അടിയന്തിരമായി പിസിആര്‍ ലാബ് സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഡീന്‍ കുര്യാക്കോസ് എംപിയുടെ ഏകദിന ഉപവാസസമരം. അതേസമയം ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ സമരത്തില്‍ ആളുകള്‍ കൂട്ടംകൂടിയെന്നാണ് കേസെടുത്തതിനെ പറ്റി ചെറുതോണി പൊലീസ് പറയുന്നത്.

Keywords:  Case filed against Dean Kuriakose, 14 others for lockdown violation, Idukki, News, Politics, Case, Congress, Leader, Allegation, Police, Lockdown, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia