SWISS-TOWER 24/07/2023

Booked | വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് ശമാ മുഹമ്മദിനെതിരെ കേസെടുത്തു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (KVARTHA) കോണ്‍ഗ്രസ് വനിതാ നേതാവും എ ഐ സി സി വക്താവുമായ ഡോ. ശമാ മുഹമ്മദിനെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് യുഡിഎഫ് പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥി എംകെ രാഘവന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശമ വിദ്വേഷ പ്രസംഗം നടത്തിയെന്നും ഇതു സമൂഹ മാധ്യമത്തിലൂടെ വ്യാപകമായി പ്രചരിപ്പിച്ചുവെന്നുമാണ് പരാതി.

Booked | വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് ശമാ മുഹമ്മദിനെതിരെ കേസെടുത്തു
 
തിരുവനന്തപുരം സ്വദേശി അരുണ്‍ജിത്ത് തിരഞ്ഞെടുപ്പ് കമിഷന് നല്‍കിയ പരാതിയിലാണ് കോഴിക്കോട് സിറ്റി പൊലീസ് കേസെടുത്തത്. എ ഐ സി സി വക്താവായ ഡോ. ശമാ മുഹമ്മദിന് കെപിസിസി നേതൃത്വം കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ സീറ്റു നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ലഭിച്ചിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് അവര്‍ സ്ത്രീകളെ അവഗണിക്കുന്നുവെന്ന് മാധ്യമങ്ങളോട് തുറന്നടിച്ചിരുന്നു.

Keywords: Case filed against Congress leader Shama Muhammad on the complaint of hate speech, Kannur, News, Shama Muhammad, Booked, Police, Complaint, Politics, UDF, Election Commission, Kerala. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia