Booked | വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതിയില്‍ ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു
Mar 11, 2023, 21:13 IST
കണ്ണൂര്‍: (www.kvartha.com) പയ്യന്നൂരില്‍ സ്ത്രീ പീഡനക്കേസില്‍ ബസ് ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നല്കി യുവതിയെ ലോഡ് ജിലെത്തിച്ച് പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ പയ്യന്നൂര്‍ സ്വദേശിയായ സ്വകാര്യബസ് ഡ്രൈവര്‍ക്കെതിരെയാണ് കേസെടുത്തത്.
ആലക്കോട് ഉദയഗിരിക്ക് സമീപത്തെ ഭര്‍തൃമതിയായ 26-വയസുകാരിയാണ് പരാതിക്കാരി. സമൂഹ മാധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. പരാതിക്കാരി വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതും ഒരു കുട്ടിയുടെ അമ്മയുമാണ്. പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന് റോഡിലെ ലോഡ് ജിലെത്തിച്ചു പീഡിപ്പിച്ചെന്നാണ് പരാതി.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. മൊബൈല്‍ ഫോണ്‍ ചാറ്റിങിലൂടെ പരിചയപ്പെട്ട യുവതിയെ പ്രലോഭിപ്പിച്ചു വിവാഹ വാഗ്ദാനം നല്കിയ യുവാവ് പിന്നീട് യുവതിയെ പകല്‍ സമയം പയ്യന്നൂരിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ യുവതി വിവരം വീട്ടുകാരോട് പറയുകയും ആലക്കോട് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
സംഭവം നടന്നത് പയ്യന്നൂരിലായതിനാല് കേസ് പിന്നീട് പയ്യന്നൂര്‍ പൊലീസിന് കൈമാറുകയായിരുന്നു. പൊലീസ് ഇന്‍സ്പെക്ടര്‍ മഹേഷ് കെ നായരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തുന്നത്.
സംഭവത്തിനു ശേഷം കുറ്റാരോപിതനായ ബസ് ജീവനക്കാരന് ഒളിവിലാണ് ഇയാള്‍ക്കായി തിരച്ചില്‍ തുടങ്ങിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
Keywords: Case filed against bus driver on complaint of molest by promise marriage, Kannur, News, Molestation, Police, Social-Media, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.