ഡോക്ടറെ മർദിച്ചെന്ന് പരാതി: ഇസ്റാഈലിൽ കൊല്ലപ്പെട്ട സൗമ്യയുടെ ഭർത്താവിനെതിരെ കേസ്

 


ADVERTISEMENT

ഇടുക്കി: (www.kvartha.com 25.05.2021) ഡോക്ടറെ മർദിച്ചെന്ന പരാതിയെ തുടർന്ന് ഇസ്റാഈലിൽ കൊല്ലപ്പെട്ട സൗമ്യയുടെ ഭർത്താവിനും കുടുംബാങ്ങൾക്കുമെതിരെ കേസ്. ഇടുക്കി ചേലച്ചോട്ടിലെ ആശുപത്രിയിലെ ഡോക്ടറാണ് പരാതി നൽകിയത്. ഇതേതുടർന്ന് സൗമ്യയുടെ ഭർത്താവ് സന്തോഷ്‌, സഹോദരൻ സജി, സൗമ്യയുടെ സഹോദരൻ സജേഷ് എന്നിവർക്കെതിരെ കഞ്ഞിക്കുഴി പൊലീസ് കേസെടുത്തു.
Aster_MIMS

ഡോക്ടറെ മർദിച്ചെന്ന് പരാതി: ഇസ്റാഈലിൽ കൊല്ലപ്പെട്ട സൗമ്യയുടെ ഭർത്താവിനെതിരെ കേസ്

ആശുപത്രിയിൽ കോവിഡ് പ്രോടോകോൾ പാലിക്കാത്തത് ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഭവമെന്നാണ് ആരോപണം. ചേലച്ചോട് ആശുപത്രിയിലെ ഡോക്ടർ അനൂപിനാണ് മർദനമേറ്റത്. സംഭവത്തിന് പിന്നാലെ ഡോക്ടർ അനൂപ് ചികിത്സ തേടി. അതേസമയം ഡോക്ടർ അപമര്യദയായി പെരുമാറിയത് ചോദ്യം ചെയ്യുക മാത്രമാണുണ്ടായതെന്നാണ് സന്തോഷിന്റെയും കുടുംബത്തിന്റെയും വിശദീകരണം.

Keywords:  News, Idukki, Doctor, Case, Kerala, Police, State, Hospital, COVID-19, Case against youth and his family allegedly beating a doctor.
< !- START disable copy paste -->


നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia