Teacher Booked | യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ അധ്യാപകനെതിരെ കേസെടുത്തു
Sep 27, 2022, 21:57 IST
കണ്ണൂര്‍: (www.kvartha.com) യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ അധ്യാപകനെതിരെ കേസെടുത്തു. മെഡികല്‍ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്ന വയനാട് സ്വദേശിനിയായ വിദ്യാര്‍ഥിനിയെ സ്വകാര്യ റിസോര്‍ടില്‍ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് തലശേരി ടൗണ്‍ പൊലീസ് അധ്യാപകനെതിരെ കേസെടുത്തത്. ഇയാള്‍ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തിയാണ് കേസെടുത്തത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
വയനാട് സ്വദേശിനിയായ 21 കാരിയുടെ പരാതിയിലാണ് തലശേരിയിലെ പ്രമുഖ മെഡികല്‍ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപകനായ സുരേഷ് ബാബുവിനെതിരെ ബലാത്സംഗത്തിന് കേസെടുത്തത്. ഇക്കഴിഞ്ഞ ജനുവരി ഒന്നിന് കണ്ണവം കോളയാട് വെച്ച് യുവതിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം ഇത് കാട്ടി ഭീഷണിപ്പെടുത്തി ഇക്കഴിഞ്ഞ ആഗസ്റ്റ് എട്ടിന് വീണ്ടും പീഡിപ്പിക്കുകയുണ്ടായി.
പിന്നീട് പീഡനദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തി. ഇതിനിടെ യുവതിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയതോടെയാണ് അധ്യാപകന്‍ പീഡിപ്പിച്ച വിവരം പുറത്തറിഞ്ഞത്. തുടര്‍ന്നാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Keywords: Case against teacher for molesting Student, Kannur, Molestation, Teacher, Complaint, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.