Booked | സ്‌കൂള്‍ വരാന്തയില്‍ സഹപാഠിയായ പെണ്‍കുട്ടിയോട് സംസാരിച്ചതിന് വിദ്യാര്‍ഥിയെ മര്‍ദിച്ചെന്ന പരാതിയില്‍ അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്

 


ADVERTISEMENT

മലപ്പുറം: (KVARTHA) സ്‌കൂള്‍ വരാന്തയില്‍ സഹപാഠിയായ പെണ്‍കുട്ടിയോട് സംസാരിച്ചതിന് വിദ്യാര്‍ഥിയെ മര്‍ദിച്ചെന്ന പരാതിയില്‍ അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്. കൊണ്ടോട്ടി പൊലീസ് ആണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ ബുധനാഴ്ച അധ്യാപകനെതിരെ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് പൊലീസിന്റെ ഇടപെടല്‍.

Booked | സ്‌കൂള്‍ വരാന്തയില്‍ സഹപാഠിയായ പെണ്‍കുട്ടിയോട് സംസാരിച്ചതിന് വിദ്യാര്‍ഥിയെ മര്‍ദിച്ചെന്ന പരാതിയില്‍ അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്

ഒഴുകൂര്‍ ക്രസന്റ് ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മര്‍ദനത്തെ തുടര്‍ന്നു കൊണ്ടോട്ടി താലൂക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂള്‍ വരാന്തയില്‍ സഹപാഠിയായ പെണ്‍കുട്ടിയോടു സംസാരിക്കുമ്പോള്‍ ചൂരല്‍കൊണ്ട് അടിച്ചതായാണു പരാതി. കുട്ടിയുടെ തുടയിലും വയറിലും അടയേറ്റ പാടുകളുണ്ട്.

സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അധ്യാപകനില്‍ നിന്ന് വിശദീകരണം തേടിയ ശേഷം മറ്റ് നടപടികള്‍ സ്വീകരിക്കുമെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചിരുന്നു.

Keywords:  Case against teacher for assaulting student, Malappuram, News, Teacher, Case, Police, Complaint, Child Line, Injury, Hospital, Treatment, Parents, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia