K Surendran | സുരേഷ് ഗോപിക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതം, അഴിമതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിന് സര്‍കാര്‍ കെട്ടിച്ചമച്ച ത്, താരത്തിന്റെ ഒരു രോമത്തില്‍ തൊടാന്‍ ആയിരം ജന്മമെടുത്താലും കഴിയില്ലെന്നും കെ സുരേന്ദ്രന്
Nov 15, 2023, 16:50 IST
കോഴിക്കോട്: (KVARTHA) പിണറായി സര്‍കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. സുരേഷ് ഗോപിക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് അദ്ദേഹം ആരോപിച്ചു. സര്‍കാരിന്റെ അഴിമതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിന് പിണറായി സര്‍കാര്‍ കെട്ടിച്ചമച്ചതാണ് കേസ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാല്‍ ജനങ്ങളെ അണിനിരത്തി സുരേഷ് ഗോപിക്കെതിരായ രാഷ്ട്രീയ വേട്ടയെ നേരിടുമെന്നും സുരേന്ദ്രന് പറഞ്ഞു. മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറി എന്ന കേസില്‍ സുരേഷ് ഗോപിയെ ചോദ്യം ചെയ്യലിനു ശേഷം നോടീസ് നല്കി വിട്ടയച്ച പശ്ചാത്തലത്തിലാണ് സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം.
കേരളത്തിലെ ഏറ്റവും മനുഷ്യസ്നേഹിയായിട്ടുള്ള ഒരു പൊതുപ്രവര്‍ത്തകനാണ് സുരേഷ് ഗോപി. അദ്ദേഹം അനീതിക്കും അഴിമതിക്കുമെതിരെ ശബ്ദിക്കാന്‍ തുടങ്ങിയപ്പോഴാണ് അദ്ദേഹത്തെ ഏതു നിലയ്ക്കും വേട്ടയാടുക എന്ന സമീപനം പിണറായി വിജയന് സര്‍കാര്‍ സ്വീകരിച്ചത്. സഹകരണ കൊള്ളയ്ക്കെതിരായി അദ്ദേഹം ഒരു പദയാത്രയുമായി രംഗത്തിറങ്ങിയപ്പോഴാണ് ഇത്രയും ക്രൂരമായ വേട്ടയാടല്‍ അദ്ദേഹത്തിനെതിരായി സര്‍കാര്‍ നടത്തുന്നത്. അത് കേരളസമൂഹം അനുവദിക്കില്ലെന്നും സുരേന്ദ്രന് പറഞ്ഞു.
കേരളത്തിലെ സാധാരണ ജനങ്ങളെ അണിനിരത്തി ഈ രാഷ്ട്രീയ വേട്ടയെ നേരിടാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഇത് പിണറായി വിജയന്റെ അജന്‍ഡയാണ്. സുരേഷ് ഗോപി സര്‍കാരിനെതിരെ പ്രതികരിക്കുമ്പോള്‍ അവര്‍ക്ക് പൊള്ളുന്നു എന്നത് കൊണ്ടാണ് ഇങ്ങനെയൊരു നടപടി. അത് അനുവദിക്കില്ല. അദ്ദേഹത്തിന്റെ വായടപ്പിക്കാനുള്ള ശ്രമമാണ്.
സുരേഷ് ഗോപിയുടെ ഒരു രോമത്തില്‍ സ്പര്‍ശിക്കാന്‍ പോലും പിണറായി വിജയന് സര്‍കാര്‍ ആയിരം ജന്മമെടുത്താലും സാധിക്കില്ല. സുരേഷ് ഗോപിക്കെതിരെ, രാജീവ് ചന്ദ്രശേഖറിനെതിരെ, അനില്‍ ആന്റണിക്കെതിരെ അങ്ങനെ നിരവധി ബിജെപി നേതാക്കള്‍ക്കെതിരെ കേസ് എടുക്കുകയാണ്. അതൊന്നും ഞങ്ങള്‍ വിലവെക്കില്ല എന്നും കെ സുരേന്ദ്രന് പറഞ്ഞു.
Keywords: Case Against Suresh Gopi; K Surendran Criticized Pinarayi Govt, Kozhikode, News, Suresh Gopi, Police Case, Criticized, Politics, K Surendran, Pinarayi Vijayan, Corruption, Kerala News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.