SWISS-TOWER 24/07/2023

Booked | മയ്യിലില്‍ പ്രധാനാധ്യാപികയെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ സ്‌കൂള്‍ മാനേജര്‍ക്കെതിരെ കേസെടുത്തു

 


ADVERTISEMENT

മയ്യില്‍: (www.kvartha.com) സ്‌കൂളിലെ പ്രധാനാധ്യാപികയെ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ മുന്‍ സ്‌കൂള്‍ മാനേജര്‍ക്കെതിരെ മയ്യില്‍ പൊലീസ് കേസെടുത്തു. ചെറുപഴശി എ എല്‍ പി സ്‌കൂള്‍ പ്രധാനാധ്യാപിക നിരന്തോട് സ്വദേശിനി മിനിയുടെ പരാതിയിലാണ് മുന്‍ സ്‌കൂള്‍ മാനേജര്‍ പിസി സുധീറിനെതിരെ കേസെടുത്തത്.
    
Booked | മയ്യിലില്‍ പ്രധാനാധ്യാപികയെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ സ്‌കൂള്‍ മാനേജര്‍ക്കെതിരെ കേസെടുത്തു

ഇക്കഴിഞ്ഞ 11 ന് വൈകുന്നേരം 3.15 ഓടെയാണ് സംഭവം. സ്‌കൂളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ മാനേജരായ സുധീറിന്റെ അഭിപ്രായങ്ങള്‍ മാനിക്കാത്ത വിരോധത്തിലാണ് ഭീഷണിപ്പെടുത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Keywords: Case Against School Manager, Kannur, News, Police Booked, Complaint, Teacher, School, Manager, Threatening, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia